ചെന്നൈ: ആരാധകരുടെ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. താരം അഭിനയിച്ച പല സിനിമകളും ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു. ഐശ്വര്യയുടെ അഭിനയ മികവാണ് അതിന് കാരണം. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളും, വീഡിയോകളും വിമര്‍ശനങ്ങള്‍ക്ക് ഇടനല്‍കുകയാണ്. ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെ വസ്ത്രധാരണമാണ് കാരണം. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്ലെസ്സ് സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ചാണ് ഐശ്വര്യ ചടങ്ങിനെത്തിയത്.
ഈ വേഷം ഉദ്ഘാടന ചടങ്ങിന് അനുയോജ്യമല്ലെന്നും, കാണാന്‍ ഭംഗിയില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. ‘കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ?’ എന്നിങ്ങനെയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ ഉയരുന്നത്.
സൈബര്‍ ഇടങ്ങളിലെ അനാവശ്യ കമന്റുകളും വിമര്‍ശനങ്ങളുമൊന്നും തന്നെ ബാധിക്കാറില്ലെന്ന് അടുത്തിടെ ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഐശ്വര്യ നീക്കം ചെയ്തിരുന്നു. അതിനിടെയാണ് വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമര്‍ശനം ഉയരുന്നത്.







