കണ്ണൂരില്‍ എം.എസ്.എഫ് പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂര്‍ വിളക്കോട് എം.എസ്.എഫ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്ക് വെട്ടേറ്റു. കാലിന് പരിക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് എം.എസ്.എഫ് ആരോപിച്ചു. ഞായറാഴ്ച രാത്രി ഇരിട്ടിയിലാണ് അക്രമം. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് അക്രമിച്ചതെന്ന് പറയുന്നു. ലീഗ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലവിലുള്ള പ്രദേശമാണിതെന്ന് പൊലീസ് പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വീടിന് അടച്ചുറപ്പില്ലാത്തതിനാല്‍ സ്വര്‍ണം ഓട്ടോയില്‍ സൂക്ഷിച്ചു; ഡാഷ് ബോര്‍ഡ് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന മോഷ്ടാക്കളെ കുടുക്കിയത് സിസിടിവി ദൃശ്യം

കാസര്‍കോട്: മാവുങ്കാലില്‍ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ സൂക്ഷിച്ച 7 പവന്‍ സ്വര്‍ണ വളകള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. കളളാര്‍ ഒക്ലാവ് സ്വദേശി സുബൈര്‍(23), കാഞ്ഞങ്ങാട് വടകര മുക്കിലെ ആഷിഖ്(28) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടിയത്. വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ അഷ്‌റഫിന്റെ ഓട്ടോയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാവുങ്കാലിലെ സ്വകാര്യ ആശുപത്രി കോംപൗണ്ടില്‍ വച്ചാണ് സംഭവം. അഷ്‌റഫിന്റെ ഭാര്യാപിതാവ് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സിയിലായിരുന്നു. ഇതറിഞ്ഞ് എത്തിയതായിരുന്നു അഷ്‌റഫും …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡ്രോണ്‍; വനിതാ ജയില്‍ ഭാഗത്തും എത്തിയ ഡ്രോണ്‍ പറത്തിയത് ആര്? പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഡ്രോണ്‍ പറത്തി. ജയില്‍ ജോയന്റ് സൂപ്രണ്ട് ടി.ജെ പ്രവീഷിന്റെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. സെന്‍ട്രല്‍ ജയിലിലെ പശുത്തൊഴുത്ത് ഭാഗത്താണ് ഡ്രോണ്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് വനിതാ ജയില്‍ ഭാഗത്തെത്തിയ ഡ്രോണ്‍ പത്തു മിനുറ്റിനകം അപ്രത്യക്ഷമാവുകയും ചെയ്തു. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സെന്‍ട്രല്‍ ജയിലില്‍ ഡ്രോണ്‍ പറത്തിയത് അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.

പനയാല്‍ പൊടിപ്പള്ളത്തെ കേളീശ്വരി അന്തരിച്ചു

കാസര്‍കോട്: ബേക്കല്‍, പനയാല്‍ പൊടിപ്പളത്തെ ടൈലര്‍ കേളീശ്വരി (50) അന്തരിച്ചു. രോഗബാധിതയായി ചികിത്സയിലായിരുന്നു.പനയാല്‍ പൊടിപ്പളം അയ്യപ്പ ഭജന മന്ദിരത്തിനടുത്താണ് താമസം. കേരള ബ്യൂട്ടീഷന്‍ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ വീരയാണ് ഭര്‍ത്താവ്. മക്കള്‍: വര്‍ഷ, നവീന്‍.

സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റ് യുഎം അബ്ദുല്‍ റഹ്‌മാന്‍ മൗലവി അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റ് മൊഗ്രാല്‍, കടവത്ത് ദാറുല്‍സ്സലാമില്‍ യുഎം അബ്ദുല്‍ റഹ്‌മാന്‍ മൗലവി (86) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 9.15മണിയോടെയായിരുന്നു അന്ത്യം. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, കണ്ണിയത്ത് ഉസ്താദ് അക്കാദമി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ഒരാഴ്ച കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൗലവിയെ ശനിയാഴ്ചയാണ് വസതിയിലേയ്ക്ക് മാറ്റിയത്.ഭാര്യമാര്‍: സക്കിയ, പരേതയായ മറിയം. മക്കള്‍: മുഹമ്മദലി ശിഹാബ്, ഫള്‌ലു …

കുമ്പള ടോള്‍പ്ലാസ: എം എല്‍ എ ഉള്‍പ്പെടെ 60 പേര്‍ അറസ്റ്റില്‍; ടോള്‍ പിരിവ് തുടങ്ങി

കാസര്‍കോട്: കാസര്‍കോട്- മംഗ്‌ളൂരു ദേശീയപാതയിലെ കുമ്പള ടോള്‍പ്ലാസയിലെ ടോള്‍ പിരിവ് തടഞ്ഞ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ടോള്‍ പിരിവ് ആരംഭിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം എല്‍ എ ഉള്‍പ്പെടെ 60 പേരെ അറസ്റ്റു ചെയ്തു. എ കെ എം അഷ്‌റഫ് എം എല്‍ എ, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍ തുടങ്ങിയവരെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് അവശേഷിച്ചവര്‍ സ്വയം പിരിഞ്ഞ് പോയി. ടോള്‍ പിരിവ് സംബന്ധിച്ച് …

‘തര്‍ക്കം നിലയ്ക്കാ; മറയൊക്കെ വേറെ!’

കുറ്റം ആര് ചെയ്താലും കുറ്റം തന്നെ. അത് ചെയ്ത വ്യക്തി ശിക്ഷ അര്‍ഹിക്കുന്നു. കുറ്റകൃത്യത്തിന്റെ ഗുരുലഘുത്വം നോക്കി അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഇതൊരു മുന്‍കരുതല്‍. ശിക്ഷയെ ഭയന്നിട്ടാണ് തെറ്റ് ചെയ്യാതിരിക്കുന്നത്. പണ്ട് കാലത്ത് ശിക്ഷ നടപ്പാക്കിയിരുന്നത് പൊതു സ്ഥലത്ത് വെച്ച് പരസ്യമായിട്ടായിരുന്നു. അയാള്‍ ചെയ്ത കുറ്റം എന്താണെന്ന് ഉറക്കെ വിളിച്ചു പറയും. ഇന്ത്യയില്‍ മാത്രമല്ല, എല്ലായിടത്തും ഇതായിരുന്നു നീതി നിര്‍വഹണ രീതി.തെറ്റു ചെയ്തയാളുടെ പദവിയല്ല, കുറ്റകൃത്യത്തിന്റെ ഗുരുലഘുത്വമാണ് ശിക്ഷ വിധിക്കുമ്പോള്‍ പരിഗണിക്കേണ്ടത്. ‘വമ്പര്‍ക്ക് …

ഇശല്‍ ഗ്രാമത്തില്‍ വീണ്ടും മാപ്പിളപ്പാട്ടിന്റെ ഈണം: പക്ഷിപ്പാട്ട് നൂറാം വാര്‍ഷികം, കലാഗ്രാമം ഉണര്‍ന്നു

മൊഗ്രാല്‍: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി-പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെ 31ന് മൊഗ്രാലില്‍ നടക്കുന്ന ഇശല്‍ ഗ്രാമത്തിന്റെ കാവ്യഭാവനയായ പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം വിജയിപ്പിക്കാന്‍ നാട് ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ മൊഗ്രാല്‍ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം എം എസ് മൊഗ്രാല്‍ ലൈബ്രറിയില്‍ ചേര്‍ന്നു.31ന് ശനിയാഴ്ച രാവിലെ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പക്ഷിപ്പാട്ട് ചരിത്ര സെമിനാര്‍ നടക്കും. ഉച്ചക്ക് …

കുമ്പളയിലെ ടോൾ പിരിവ് നാട്ടുകാർ തടഞ്ഞു; മംഗ്ളൂരു- കാസർകോട് ദേശീയ പാതയിലെ ഗതാഗതം സ്തംഭിച്ചു, സ്ഥലത്ത് സംഘർഷാവസ്ഥ, വൻ പൊലീസ് ബന്തവസ്

കാസർകോട്: ദേശീയ പാതയിലെ കുമ്പള ടോൾ പ്ലാസയിൽ ടോൾ പിരിക്കാനുള്ള ദേശീയ പാത അധികൃതരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. എ.കെ എം അഷ്റഫ് എം എൽ എ യുടെ നേതൃത്വത്തിലാണ് തടഞ്ഞത്. അന്യായമായ ടോൾ പിരിവ് അനുവദിക്കില്ലെന്നു സമരക്കാർ പറഞ്ഞു. സമരത്തെ തുടർന്ന് കാസർകോട് – മംഗ്ളൂരു ദേശീയ പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കുമ്പളയിലെ ടോൾ പിരിവ് അന്യായമാണെന്നും പിരിക്കാൻ അനുവദിക്കരുതെന്നും …

മൊഗ്രാൽ കൊപ്ര ബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മൊഗ്രാൽ പുത്തൂർ സ്വദേശികൾക്ക് ഗുരുതരം

കാസർകോട്: മൊഗ്രാൽ കൊപ്ര ബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാൽ പുത്തൂർ, മുണ്ടക്കൽ ഹൗസിലെ മുഹമ്മദ് റഫ (18 ), ജബൽന്നുർ ഹൗസിലെ മുഹസ്സിൽ അബ്ദുള്ള (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചെങ്കള, ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച സന്ധ്യയോടെ ആയിരുന്നു അപകടം.

കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവറടക്കം മൂന്ന് മരണം, അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്

കോഴിക്കോട്: കുന്ദമംഗലത്ത് വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരായ രണ്ടുപേരും വാന്‍ ഡ്രൈവറുമാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാർ യാത്രക്കാരനായ കൊടുവള്ളി സ്വദേശി നിഹാൽ, പിക്കപ്പ് ഡ്രൈവർ വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.50 ഓടെ കുന്ദമംഗലം പതിമംഗലത്താണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. വയനാട് …

വീടിനുള്ളിൽ വീട്ടമ്മ വെട്ടേറ്റു മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി; ഷേർലി താമസത്തിനെത്തിയത് 6 മാസം മുൻപെന്ന് നാട്ടുകാർ

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മ യെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ …

കെ എസ് ആർ ടി സി ബസിൽ മയക്കുമരുന്ന് കടത്ത്; ഉപ്പള സ്വദേശി അറസ്റ്റിൽ

കാസർകോട്: കെഎസ്ആർടിസി ബസ്സിൽ കഞ്ചാവും മെത്താഫെറ്റാമിനും കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉപ്പള ബാലംകുണ്ട വീട്ടിൽ മുഹമ്മദ് റഫീഖ് (43)ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 7 മണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന ബസ്സിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് റഫീഖ്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 20ഗ്രാം കഞ്ചാവും 1.79 ഗ്രാം മെത്താഫെറ്റാമിനും എക്സൈസ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർ എ കെ …