കാസര്‍കോട്: രണ്ടു ദിവസങ്ങളിലായി നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തില്‍ നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം സമാപിച്ചു.
ടി കെ ചന്ദ്രമ്മയെ പ്രസിഡന്റായും, പി ബേബി ബാലകൃഷ്ണനെ സെക്രട്ടറിയായും 53 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഓമന രാമചന്ദ്രനാണ് ട്രഷറര്‍. ഉഷ. എ പി, പിപി പ്രസന്ന കുമാരി, ശകുന്തള കെ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരാണ്. വൈസ് പ്രസിഡന്റുമാരായി സുനു ഗംഗാധരന്‍, എ വിധുബാല, വി.ഗൗരി എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന ട്രഷറര്‍ ഇ പത്മാവതി, എക്‌സിക്യൂട്ടീവ് അംഗം പുഷ്പജ സംസാരിച്ചു. സംഘാടക സമിതിക്കുവേണ്ടി പിപി പ്രസന്നകുമാരിയും പ്രസീഡിയത്തിനുവേണ്ടി പി സി സുബൈദയും നന്ദി രേഖപ്പെടുത്തി.






