തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇതേതുടര്‍ന്ന് അദ്ദേഹത്ത ജനറല്‍ ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച രാത്രിയാണ് തന്ത്രിയെ റിമാന്റു ചെയ്തത്. ഗൂഢാലോചനയിലെ പങ്കാളിത്തം, ആചാര ലംഘനത്തിനു ഒത്താശ നല്‍കല്‍, താന്ത്രിക നടപടികളുടെ ലംഘനം എന്നീ ഗുരുതരമായ കുറ്റങ്ങളാണ് തന്ത്രിക്കെതിരെ ചുമത്തിയത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ 11-ാം പ്രതിയായ കണ്ഠരര് രാജീവര്‍.







