വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് 5,000 രൂപ പിഴയും തടവുശിക്ഷയും; നിയമഭേദഗതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് പിഴയും തടവുശിക്ഷയും ഉറപ്പാക്കുന്നതരത്തില്‍ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു. തദ്ദേശ സ്വയംഭരണ വകുപ്പും മൃഗക്ഷേമ ബോര്‍ഡും സംയുക്തമായാണ് നിയമഭേദഗതി നടപ്പാക്കുന്നത്.

തെരുവ് നായ്ക്കള്‍ പെരുകുന്നത് തടയാന്‍ സുപ്രീം കോടതി കര്‍ശനമായ നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമഭേദഗതി. പഞ്ചായത്ത് രാജ് ആക്ടിലും മുന്‍സിപ്പല്‍ ചട്ടത്തിലും ഇതിനുവേണ്ട ഭേദഗതി വരുത്താനാണ് നീക്കം. ഇതു പ്രകാരം വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് 5,000 രൂപ പിഴയും ആറ് മാസം വരെ തടവും ലഭിക്കും.

നായകള്‍ക്ക് ലൈസന്‍സിങ്ങും ആന്റി റാബിസ് വാക്സിനേഷനും നിര്‍ബന്ധമാക്കും, കൂടാതെ എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്കും മൈക്രോചിപ്പ് ഘടിപ്പിക്കും. ഉപേക്ഷിക്കപ്പെട്ട നായ്ക്കളുടെ ഉടമകളെ കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനും ഇത് സഹായിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page