റീല്‍സ് ചിത്രീകരണത്തിനിടയില്‍ ഉണ്ടായ പിഴവില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; സംഭവം ആരിക്കാടിയില്‍

കാസര്‍കോട്: റീല്‍സ് ചിത്രീകരണത്തിനിടയില്‍ ഉണ്ടായ പിഴവില്‍ മനം നൊന്താണെന്നു പറയുന്നു, യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. കുമ്പള, ആരിക്കാടി, ഒഡ്ഡു ഗ്രൗണ്ടിനു സമീപത്തെ ബാബുവിന്റെ മകന്‍ സന്തോഷ് (30)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്യുന്ന ആളാണ് സന്തോഷെന്നു ബന്ധുക്കള്‍ പറഞ്ഞു.വെള്ളിയാഴ്ച തെര്‍മ്മോക്കോളുമായി ബന്ധപ്പെട്ട റീല്‍സ് ചിത്രീകരിച്ചിരുന്നതായി പറയുന്നു. ഇതിനിടയില്‍ തെര്‍മ്മോക്കോള്‍ പൊട്ടിപ്പോവുകയും ഇതിന്റെ വീഡിയോ സുഹൃത്തിനു അയച്ചു കൊടുത്ത് വിഷമം അറിയിച്ചിരുന്നുവത്രെ. തൊട്ടുപിന്നാലെ സുഹൃത്ത് സന്തോഷിനെ ഫോണ്‍ …

മലയാളികളുടെ ഒരേയൊരു ദാസേട്ടൻ; ​ഗാനഗന്ധർവ്വന് ഇന്ന് 86ാം പിറന്നാൾ

ഗാനഗന്ധര്‍വന്‍ ഡോ. കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിയാറാം പിറന്നാള്‍. ഒൻപതാം വയസ്സിൽ തുടങ്ങിയ സംഗീതസപര്യ തലമുറകൾ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കയാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്‍. എണ്‍പത്തിയാറാം വയസിലും തന്റെ സംഗീതയാത്ര അഭംഗുരം തുടരുകയാണ് ഡോ കെ ജെ യേശുദാസ്. 1961 ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് തന്റെ വിസ്മയ സംഗീത സപര്യക്ക് തുടക്കമിടുന്നത്. 1940 ജനുവരി 10ന് ഫോര്‍ട്ട് …

മുൻമന്ത്രി ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ ജ്യേഷ്ഠ സഹോദരൻ ഇ.കൃഷ്ണൻ നായർ അന്തരിച്ചു

കാസർകോട്: സി പി ഐ നേതാവും മുൻ മന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ്റെ ജ്യേഷ്ഠ സഹോദരൻ പെരുമ്പള ചെട്ടുംകുഴിയിലെ ഇ.കൃഷ്ണൻ നായർ (ചരടൻ നായർ 82) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും. മറ്റു സഹോദരങ്ങൾ: ഇ. രോഹിണി, ഇ മാലതി, പരേതരായ ഇ.കെ. നായർ, ഇ രാമചന്ദ്രൻ.

പോറ്റിയെ ശബരിമലയിൽ കയറ്റിയ കണ്ഠരര് രാജീവര് ജയിലില്‍; താൻ നിരപരാധിയെന്ന് പ്രതികരണം, ജാമ്യാപേക്ഷ 13ന് പരിഗണിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ഠരര് രാജീവരെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലെത്തിച്ചു. താൻ നിരപരാധിയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കൊള്ളയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി. ശേഷം കൊട്ടാരക്കരയിലെ കൊല്ലം വിജിലൻസ് കോടതി ജഡ്ജിന് മുമ്പാകെ ഹാജരാക്കി. പിന്നാലെയാണ് റിമാൻഡ് ചെയ്തത്. കേസിൽ …