കുമ്പള, മൈമൂൺ നഗറിൽ ഡിഗ്രി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: കുമ്പള,മൈമൂൺ നഗറിൽ ഡിഗ്രി വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. സീതാംഗോളിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയും കുമ്പള മൈമൂൺ നഗറിലെ ഹസൈനാറിന്റെ മകനുമായ അബ്ദുൽ അജ്സർ എന്ന അജ്ജു (19) ആണ് മരിച്ചത്. മാതാപിതാക്കൾ വീട്ടിൽ നിന്നു പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി.

ഭർത്താവിൻ്റെ മരണത്തിലെ മാനസികാഘാതമെന്നു സംശയം;കന്നഡ എഴുത്തുകാരി ആശ രഘു തൂങ്ങിമരിച്ച നിലയിൽ

ബംഗളൂരു: കന്നഡ പ്രസാധകയും എഴുത്തുകാരിയുമായ ആശ രഘു (46) വിനെ ശനിയാഴ്ച ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.വിളിച്ചിട്ട് പ്രതികരണം ഇല്ലാത്തതിനാൽ കുടുംബാംഗങ്ങൾ വാതിൽ ബലമായി തുറന്നപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് പറഞ്ഞു.ഭർത്താവ് കെ.സി. രഘു രണ്ട് വർഷം മുമ്പ് മരിച്ചിരുന്നു. ഭർത്താവിൻ്റെ മരണാഘാതത്തിൽ നിന്ന് ആശ മോചിതയായിരുന്നില്ലെന്നുപൊലീസ് അറിയിച്ചു. മകളുണ്ട്.മല്ലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടന്നുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി അധികൃതർ പറഞ്ഞു.ആശ രഘു അറിയപ്പെട്ട …

മംഗളൂരു തണ്ണീർഭാവി ബീച്ചിൽ അന്താരാഷ്ട്രകടൽ നീന്തൽ ചാമ്പ്യൻഷിപ്പ് 26ന്

മംഗളൂരു: മംഗളൂരു സർഫ് ക്ലബ് ജനുവരി 26 ന് തണ്ണീർഭാവി ബീച്ചിൽ അന്താരാഷ്ട്ര കടൽ നീന്തൽ ചാമ്പ്യൻഷിപ് നടത്തും.ഈ വർഷം നീന്തൽക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നതിനാൽ പരിപാടിക്കുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശീയതല നീന്തൽക്കാർ മത്സരത്തിൽ പങ്കെടുക്കും.കഴിഞ്ഞ വർഷം 200 വോളം നീന്തൽക്കാർ പങ്കെടുത്തിരുന്നുവെന്നുവെന്നു മംഗളൂരു സർഫ് ക്ലബ്ബ് സെക്രട്ടറി കാർത്തിക് നാരായൺ പറഞ്ഞു.പരിപാടി നടക്കുന്നത് തുറന്ന സമുദ്രജലത്തിലായതിനാൽ മുൻ വർഷങ്ങളിലെപ്പോലെ സുരക്ഷാ നടപടികൾക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സഹകരിക്കും. …

കുമ്പള ടോള്‍ പ്ലാസ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍; ശക്തമായി നേരിടുമെന്ന് ആക്ഷന്‍ കമ്മിറ്റി

കുമ്പള: ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കാനിരിക്കെ ആക്ഷന്‍ കമ്മിറ്റി രൂക്ഷമായ പ്രക്ഷോഭത്തിനു തയ്യാറെടുപ്പാരംഭിച്ചു. ടോളുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ നിലവിലുള്ള കേസു തീര്‍പ്പാവുന്നതിനു മുമ്പു ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമായ എകെഎം അഷ്‌റഫ് എംഎല്‍എ, വിപി അബ്ദുല്‍ ഖാദര്‍ ഹാജി, അഷ്‌റഫ് കാര്‍ള, അസീസ് കളത്തൂര്‍, വിവിധ പാര്‍ട്ടി ഭാരവാഹികളായ സിഎ സുബൈര്‍, മഞ്ജുനാഥ ആള്‍വ, ലക്ഷ്മണപ്രഭു, ബിഎന്‍ മുഹമ്മദലി, എ.കെ ആരിഫ്, ഹമീദ് കോയിപ്പാടി, അബ്ദുല്‍ ലത്തീഫ് കുമ്പള …

പറമ്പ് വൃത്തിയാക്കാന്‍ തീയിട്ടു; ആളിപ്പടര്‍ന്ന് ദേഹത്ത് പിടിച്ച് മധ്യവയസ്‌ക്കന് ദാരുണാന്ത്യം

കൊല്ലം: പറമ്പ് വൃത്തിയാക്കാന്‍ തീയിട്ടപ്പോള്‍ ആളിപ്പടര്‍ന്ന് ദേഹത്ത് പിടിച്ച് മധ്യവയസ്‌ക്കന് ദാരുണാന്ത്യം.കൊല്ലം കന്നിമേല്‍ച്ചേരി സ്വദേശി ദയാനിധി(55) യാണ് മരിച്ചത്. വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് തീപിടിച്ചത്. കാടുപിടിച്ച് കിടക്കുന്നത് കണ്ട് പറമ്പില്‍ തീയിടാന്‍ എത്തിയതായിരുന്നു ദയാനിധി. തീ ആളിപ്പടര്‍ന്നതോടെ സമീപവാസികളേയും ഫയര്‍ഫോഴ്‌സിനെയും ദയാനിധി സഹായത്തിനായി വിളിച്ചിരുന്നു. തീ അണക്കാനുളള ശ്രമം നടത്തുന്നതിനിടെ ദയാനിധി അതിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു. സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ജീവനറ്റ് കിടക്കുന്ന ദയാനിധിയെയാണ് കാണുന്നത്. ഈ പുരയിടം വൃത്തിയാക്കാന്‍ ദയാനിധി …

ആരാധികയുടെ കൈയിലുണ്ടായിരുന്ന നായയെ കൊഞ്ചിക്കാന്‍ ശ്രമിച്ച ക്രിക്കറ്റ് താരം ശ്രേയസ് അയ്യരെ കടിക്കാനോങ്ങി നായ; പരിക്കില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു

മുംബൈ: കൊഞ്ചിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കടിക്കാനോങ്ങിയ നായയില്‍ നിന്ന് ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വഡോദര അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിന് പുറത്തുകടക്കുമ്പോള്‍ ഒരു ആരാധിക വളര്‍ത്തുനായയുമായി നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ഓട്ടോഗ്രാഫില്‍ ഒപ്പിടാനായി ശ്രേയസിന് അടുത്തെത്തിയപ്പോള്‍ താരം നായയെ കൊഞ്ചിക്കാന്‍ ശ്രമിച്ചു. അതോടെ നായ അദ്ദേഹത്തിന് നേരെ ചാടുകയും കടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെട്ടെന്ന് പിറകിലോട്ട് മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.നായയുടെ കടിയേറ്റിരുന്നുവെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് അദ്ദേഹത്തിന് പുറത്തുപോകേണ്ടി വരികയും ദേശീയ …

പ്രഭാസിന്റെ ‘രാജാ സാബ്’ ചിത്ര പ്രദര്‍ശനത്തിനിടെ ആരതി ഉഴിഞ്ഞും പടക്കം പൊട്ടിച്ചും ആരാധകര്‍; തിയറ്ററിന് തീപിടിച്ചു

ഭുവനേശ്വര്‍: ബാഹുബലി താരം പ്രഭാസിന്റെ ‘രാജാ സാബ്’ ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ആരതി ഉഴിഞ്ഞും പടക്കം പൊട്ടിച്ചുമുള്ള ആരാധകരുടെ ആവേശം അതിരുകടന്നതോടെ തിയേറ്ററിന് തീപിടിച്ചു. ഒഡീഷയിലെ റായഗഡയിലെ അശോക് ടാക്കീസിലാണ് സംഭവം. പ്രഭാസിന്റെ എന്‍ട്രിയില്‍ ആവേശം മൂത്ത് ചില ആരാധകര്‍ പരിസരം മറന്ന് പടക്കം പൊട്ടിക്കുകയും ആരതി ഉഴിയുകയുമായിരുന്നു. ഇതോടെ സ്‌ക്രീന്‍ ഏരിയയ്ക്ക് സമീപം തീ പടര്‍ന്നു. തീപിടുത്തം തിയേറ്ററില്‍ ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു. തിയേറ്റര്‍ ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. പരിക്കുകളോ ആളപായമോ റിപ്പോര്‍ട്ട് …

വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണ്? ബിഗ് ബോസ് താരം അനുമോളുടെ മറുപടി വൈറല്‍

തിരുവനന്തപുരം: സീരിയലുകളിലൂടെയും അവതരണങ്ങളിലൂടെയും പ്രേക്ഷക പ്രീതി നേടിയ അനുമോള്‍ ബിഗ് ബോസ് പരിപാടിയില്‍ പങ്കെടുത്ത് വിജയിയായതോടെ കൂടുതല്‍ പ്രശസ്തയായി. ഉദ്ഘാടനവും മറ്റ് പരിപാടികളുമായി താരം തിരക്കിലാണ്. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അനുമോളോട് സദസിലുള്ളവര്‍ ചോദിച്ച ചോദ്യങ്ങളും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. വളരെ പെട്ടെന്ന് തന്നെ അനുമോള്‍ മറുപടി നല്‍കി. ക്ലിഫ് ഹൗസ് ഇവിടെ നന്ദന്‍കോട് അല്ലേ, പിണറായി സാര്‍ താമസിക്കുന്നതല്ലേ, …

ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന് രണ്ടു കോടിയുടെ സ്വര്‍ണ ഭഗവത് ഗീത

മംഗളൂരു: ലോക ഗീത പര്യായ ആഘോഷത്തോടനുബന്ധിച്ചു ഡല്‍ഹിയില്‍ നിന്നുള്ള ഭക്തന്‍ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന് സ്വര്‍ണ്ണ ഷീറ്റുകളില്‍ കൊത്തിയെടുത്ത ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ഭഗവദ്ഗീത സംഭാവന ചെയ്തു. ലക്ഷ്മിനാരായണന്‍ എന്നയാളാണ് സുവര്‍ണ്ണ ഭഗവദ്ഗീത സമര്‍പ്പിച്ചത്. പുത്തിഗെ മഠ പാരമ്പര്യവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമായി ചരിത്രപ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തില്‍ ഇത് സമര്‍പ്പിച്ചു.ഈ ഗീതയെ അസാധാരണമാക്കുന്നത് അതിന്റെ മൂല്യം മാത്രമല്ല, നിര്‍മ്മാണവും കൂടിയാണെന്ന് മഠം അധികൃതര്‍ പറഞ്ഞു. ഭഗവദ്ഗീതയുടെ പതിനെട്ട് അധ്യായങ്ങളിലായി എഴുന്നൂറ് ശ്ലോകങ്ങളും സ്വര്‍ണ്ണം പൂശിയ …

വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിനോടു ചേര്‍ന്ന മുനിസിപ്പല്‍ വ്യവസായ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് കൂനക്ക് തീവച്ചതായി സംശയം; ഫയര്‍ഫോഴ്‌സ് എത്തി തീകെടുത്തി

കാസര്‍കോട്: നിരവധി വ്യാവസായ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന വിദ്യാനഗര്‍ വ്യാവസായ എസ്റ്റേറ്റില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച ഉച്ചക്കുമാണ് തീപിടുത്തമുണ്ടായത്. സിഡ്‌കോ കാസര്‍കോട് മുനിസിപ്പാലിറ്റിക്കു വ്യവസായ സംരംഭങ്ങളാരംഭിക്കാന്‍ കൈമാറിയ എസ്റ്റേറ്റിനോടു ചേര്‍ന്ന സ്ഥലത്താണ് വന്‍ തീപിടുത്തമുണ്ടായത്. തീ ആളിപ്പടര്‍ന്നതോടെ എസ്‌റ്റേറ്റിലുണ്ടായിരുന്ന തൊഴിലാളികള്‍ വെള്ളമൊഴിച്ചു വെള്ളിയാഴ്ചയുണ്ടായ തീപിടുത്തം കെടുത്തുകയായിരുന്നു. ഈ സ്ഥലത്തു മുനിസിപ്പാലിറ്റി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മലപോലെ കൂട്ടിവച്ചിരിക്കുകയാണ്. ആ മാലിന്യങ്ങളില്‍ നിന്നു വേര്‍തിരിച്ച ഏറ്റവും മോശമായ മാലിന്യങ്ങളാണ് കത്തിച്ചതെന്നു പറയുന്നു. ഇതു വ്യവസായ സ്ഥാപനങ്ങള്‍ക്കു ഭീഷണിയായിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്.മോശമായ …

പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കാനുള്ള മലയാളം ഭാഷാബില്‍ പ്രതിഷേധാര്‍ഹം: ബി ജെ പി

കാസര്‍കോട്: വിദ്യാലയങ്ങളില്‍ പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മലയാളം ഭാഷാബില്‍ പ്രതിഷേധാര്‍ഹമാണെന്നു ബി ജെ പി കോഴിക്കോട് മേഖലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി എന്നിവര്‍ കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നിയമസഭയില്‍ വലിയ ചര്‍ച്ച ഇല്ലാതെ പാസാക്കിയ ഈ ബില്ലിനെതിരെ വിയോജിപ്പ് അറിയിക്കുന്നതിലും ജില്ലയിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം ഉയര്‍ത്തി പിടിക്കുന്നതിലും ജില്ലയിലെ എം എല്‍ എമാര്‍ പരാജയപ്പെട്ടതായി അവര്‍ ആരോപിച്ചു. ജില്ലയിലെ ലക്ഷകണക്കിന് കന്നഡിഗര്‍ ആശങ്കയിലായിരിക്കുകയാണ്. …

മൊഗ്രാൽ സ്കൂളിലെ കുട്ടികൾ ഇനി സംഗീതം പഠിക്കും, ടീച്ചറെത്തി, കലാപ്രതിഭകളെയും വാർത്തെടുക്കാനും,പാട്ടു കൂട്ടമുണ്ടാക്കാനും പിടിഎ പദ്ധതി

മൊഗ്രാൽ:ഏറെ നാളത്തെ മുറവിളിക്ക് ശേഷം ഒരു സംഗീത അധ്യാപികയെ മൊഗ്രാൽ സ്കൂളിന് ലഭിച്ചതിലുള്ള സന്തോഷത്തിലാണ് വിദ്യാർത്ഥികളും, രക്ഷിതാക്കളും,പി ടി എയും നാട്ടുകാരും.ഇതിന് നിമിത്തമായതാകട്ടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി റസിയ നൂഹ ജില്ലാ വിദ്യാഭ്യാസ അധികൃതർക്ക് അയച്ച കത്തും. നിയമനം സംബന്ധിച്ച് വിദ്യാർത്ഥിനിയുടെ കത്തിന് വിദ്യാഭ്യാസ വകുപ്പ് മേധാവി മറുപടി കുറിപ്പു നൽകിയിരുന്നു. മൊഗ്രാൽ സ്കൂളിൽ സംഗീത അധ്യാപികയെ നിയമിക്കാൻ സർക്കാറിന് ശുപാർശ നൽകിയിരിക്കുന്നു വെന്നാണ് കത്തിൽ സൂചിപ്പിച്ചിരുന്നത്. നിയമനം നടന്നു കിട്ടിയതിലുള്ള സന്തോഷത്തിലാണ് റസിയ നൂഹ. …

‘കസിന്‍സെല്ലാം താന്‍ മരിച്ചെന്ന് കരുതി’: കുട്ടിക്കാലത്ത് മരണത്തില്‍ നിന്നും രക്ഷപ്പെട്ട അനുഭവം വെളിപ്പെടുത്തി വനിതാ ലോകകപ്പ് ഹീറോ ജെമീമ റോഡ്രിഗസ്

മുംബൈ: കുട്ടിക്കാലത്തുണ്ടായ അപകടത്തെ കുറിച്ച് വെളിപ്പെടുത്തി വനിതാ ലോകകപ്പ് ഹീറോ ജെമീമ റോഡ്രിഗസ്.‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്’ എന്ന പരിപാടിയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് എട്ടോ പത്തോ വയസ്സുള്ളപ്പോഴാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കെല്ലാം ഇത് വളരെയധികം ഞെട്ടലുണ്ടാക്കി. പള്ളിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഓഡിറ്റോറിയത്തിലെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു, ഭാഗ്യം കൊണ്ടാണ്രക്ഷപ്പെട്ടതെന്ന് ജെമീമ പറഞ്ഞു. കുട്ടികളെല്ലാം പുറത്തായിരുന്നു. കളിക്കുന്നതിനിടെ ഒരു പെട്ടിയില്‍ ചവിട്ടിയ താന്‍ താഴേക്ക് വീണു. ഭാഗ്യവശാല്‍, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരാളുടെ തലയിലാണ് വീണത്. …

ആസ്മ രോഗത്തിന് ആയുര്‍വേദ തുള്ളി മരുന്ന് ചികിത്സയെന്ന് പ്രചരണം; ഡോക്ടര്‍ക്ക് 50,000 രൂപ പിഴ

തിരുവനന്തപുരം: ആസ്മ രോഗത്തിന് ആയുര്‍വേദ തുള്ളി മരുന്ന് ചികിത്സയുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ ഡോക്ടര്‍ക്ക് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ 50,000 രൂപ പിഴയിട്ടു. പത്തനംതിട്ട എന്‍പി ആയുര്‍വേദ ആശുപത്രിയിലെ ഡോ. കെ.സി സിദ്ധാര്‍ഥനെതിരെയാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി. കേരള സാഹത്യ പരിഷത്തിന്റെ പൊതുജനാരോഗ്യ കൂട്ടായ്മയായ കാപ്സ്യൂള്‍ കേരള നല്‍കിയ പരാതിയിലാണ് നടപടി. ആസ്മ രോഗത്തിന് കേരളത്തില്‍ 25 കേന്ദ്രങ്ങളില്‍ ചികിത്സ ലഭ്യമാണെന്നും പ്രമേഹം, തൈറോയിഡ്, കാന്‍സര്‍, ആസ്മ, ബ്രെയിന്‍ ട്യൂമര്‍, ലിവര്‍ സിറോസിസ്, രക്തസമ്മര്‍ദം, അലര്‍ജി രോഗങ്ങള്‍, …

ബളാലില്‍ യുവാവിനെ വെട്ടിയും കടിച്ചും പരിക്കേല്‍പ്പിച്ചു

കാസര്‍കോട്: ബളാല്‍, ഏരന്‍ചിട്ടയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി വെട്ടിയും കടിച്ചും പരിക്കേല്‍പ്പിച്ചതായി പരാതി. ഏരന്‍ ചിട്ടയിലെ കെ. അനന്തു (23)വാണ് അക്രമത്തിന് ഇരയായത്. ഇയാളുടെ പരാതിയില്‍ വിജേഷ് എന്നയാള്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അനന്തുവിന്റെ പേരില്‍ ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കേസുണ്ട്. ഈ കേസിനെ കുറിച്ച് വിജേഷ് നാട്ടില്‍ പറഞ്ഞു നടക്കുന്നതിനെ കുറിച്ച് അനന്തു ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിലാണ് അനന്തുവിനെ വിജേഷ് ആക്രമിച്ചതെന്നു വെള്ളരിക്കുണ്ട് പൊലീസ് …

ഉളിയത്തടുക്കയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പുക; പരിഭ്രാന്തരായ യാത്രക്കാര്‍ ഇറങ്ങിയോടി

കാസര്‍കോട്: ഉളിയത്തടുക്ക എസ്പി നഗറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നു പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് സംഭവം. കാസര്‍കോട്-സീതാംഗോളി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഡ്രൈവര്‍ പെട്ടന്ന് ബസ് നിര്‍ത്തിയതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ഇറങ്ങിയോടി.കണ്ടക്ടർ വിവരം അറിയിച്ചതിനെതുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.എം സതീശന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.ഓടിക്കൊണ്ടിരിക്കെ ബസിന്റെ ടര്‍ബോ ജാം ആയതാണ് പുക ഉയരാനിടയാക്കിയത്.ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ പ്രജിത്ത്, അഭിലാഷ്, ജിതിന്‍ കൃഷ്ണന്‍, …

ബഹുഭൂരിപക്ഷം; കുടുക്കില്‍ കെണിഞ്ഞ ലീഗിന് രക്ഷകരായി പി ഡി പി; മഞ്ചേശ്വരത്ത് അധികാരം സ്വന്തമാക്കിയതിന്റെ ആശ്വാസത്തില്‍ ലീഗ്

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ മൃഗീയ ഭൂരിപക്ഷമുള്ള മുസ്ലീംലീഗ് അവിവേകം കൊണ്ടു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കൈവിടുമെന്ന ഘട്ടമെത്തിയപ്പോള്‍ രക്ഷകരായി പി ഡി പി ചാടിവീണു. പി ഡി പിയുടെ സഹായവും ഔദാര്യവും കൊണ്ട് ആ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും മുസ്ലീംലീഗിനായി.സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഇന്നലെ നടന്ന സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയര്‍മാന്മാരുടെ തിരഞ്ഞെടുപ്പിലാണ് ബുദ്ധിശൂന്യതകൊണ്ട് ലീഗ് അക്കിടിയിലായത്. 24 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ മുസ്ലീംലീഗിന് 14 അംഗങ്ങളാണുള്ളത്. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ …

ആടിയത്തെ കുന്നരുവത്ത് മാധവി അന്തരിച്ചു

കാസർകോട്: ഉദുമ,മേൽബാര, ആടിയത്തെ പരേതനായ മീത്തൽ അച്ചുതന്റെ ഭാര്യ കുന്നരുവത്ത് മാധവി (76) അന്തരിച്ചു.മക്കൾ: അനിരുദ്ധൻ, പ്രദീപ് കുമാർ (മർച്ചൻറ് നേവി),സീമ.മരുമക്കൾ: ശോഭ, ഡോ.സ്മിത, വിനോദ് കുമാർ.