തന്ത്രിയെ അറസ്റ്റ് ചെയ്തവര്‍ക്കു മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ എന്തേ മടി? രാജീവ് ചന്ദ്രശേഖര്‍; ശബരിമലകൊള്ളക്കു പിന്നില്‍ സി പി എം- കോണ്‍ഗ്രസ് കുറുവ സംഘമെന്നും ചന്ദ്രശേഖര്‍
തിരുവനന്തപുരം: തന്ത്രിയെ അറസ്റ്റു ചെയ്തവര്‍ എന്തുകൊണ്ടാണ് മന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആരാഞ്ഞു.ശബരിമല കൊള്ളക്കു പിന്നില്‍ സി പി എമ്മിലെയും കോണ്‍ഗ്രസിലെയും കുറുവ സംഘമാണെന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനു തെളിവായി പോറ്റിക്കൊപ്പം ഉലാത്തുന്ന മുഖ്യമന്ത്രിയുടെയും സോണിയാഗാന്ധിക്കൊപ്പം നില്‍ക്കുന്ന പോറ്റിയുടെയും ചിത്രങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.ശബരിമലക്കൊള്ളക്കെതിരെയും കുറ്റവാളികളുടെ അറസ്റ്റ് ആവശ്യപ്പെട്ടും 14 മുതല്‍ സംസ്ഥാന വ്യാപകമായി വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി തെളിക്കല്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ …