കാസര്‍കോട്: കുമ്പള ടൗണും പരിസരവും ശുചീകരണത്തോടെ കുമ്പള പഞ്ചായത്ത് ഭരണത്തിനു തുടക്കമായി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെയാണ് ഭരണത്തിനു തുടക്കം കുറിച്ചതെന്നു പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍ ഹാജി പറഞ്ഞു. കുമ്പള ടൗണും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനു പൊതുജനങ്ങളുടെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെ നടന്ന ടൗണ്‍ ശുചീകരണ യജ്ഞത്തിന് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് ബള്‍ക്കീസ്, അംഗങ്ങളായ എം പി ഖാലിദ്, ഇനാസ് പവാസ്, രമേശ് ഭട്ട്, കാഞ്ചാറ, മഞ്ചുനാഥ ആള്‍വ, അമിത, ശാരദ, ഹമീദ് കോയിപ്പാടി എന്നിവര്‍ നേതൃത്വം നല്‍കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ സംബന്ധിച്ചു.








