ബംഗളൂരു: കന്നഡ പ്രസാധകയും എഴുത്തുകാരിയുമായ ആശ രഘു (46) വിനെ ശനിയാഴ്ച ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.വിളിച്ചിട്ട് പ്രതികരണം ഇല്ലാത്തതിനാൽ കുടുംബാംഗങ്ങൾ വാതിൽ ബലമായി തുറന്നപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് പറഞ്ഞു.
ഭർത്താവ് കെ.സി. രഘു രണ്ട് വർഷം മുമ്പ് മരിച്ചിരുന്നു. ഭർത്താവിൻ്റെ മരണാഘാതത്തിൽ നിന്ന് ആശ മോചിതയായിരുന്നില്ലെന്നു
പൊലീസ് അറിയിച്ചു. മകളുണ്ട്.
മല്ലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടന്നുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി അധികൃതർ പറഞ്ഞു.
ആശ രഘു അറിയപ്പെട്ട നോവലിസ്റ്റായിരുന്നു. ടെലിവിഷൻ മേഖലയിൽ തിരക്കഥ – സംഭാഷണ രചയിതാവും അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു.







