മൂന്നാര്‍: സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണു ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുത്തതെന്ന് രാജേന്ദ്രന്‍ പറഞ്ഞു. ബിജെപി നേതാക്കളുടെ സൗകര്യമനുസരിച്ച് മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി പ്രവേശനം നടക്കുമെന്നു അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രാജേന്ദ്രന്‍ പ്രചാരണം നടത്തിയിരുന്നു. വിവാദമായതോടെ, തന്നെ തെരഞ്ഞെടുപ്പുകളില്‍ സഹായിച്ചവരെ തിരിച്ചു സഹായിക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.







