മുംബൈ: കൊഞ്ചിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കടിക്കാനോങ്ങിയ നായയില്‍ നിന്ന് ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വഡോദര അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിന് പുറത്തുകടക്കുമ്പോള്‍ ഒരു ആരാധിക വളര്‍ത്തുനായയുമായി നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ഓട്ടോഗ്രാഫില്‍ ഒപ്പിടാനായി ശ്രേയസിന് അടുത്തെത്തിയപ്പോള്‍ താരം നായയെ കൊഞ്ചിക്കാന്‍ ശ്രമിച്ചു. അതോടെ നായ അദ്ദേഹത്തിന് നേരെ ചാടുകയും കടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെട്ടെന്ന് പിറകിലോട്ട് മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
നായയുടെ കടിയേറ്റിരുന്നുവെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് അദ്ദേഹത്തിന് പുറത്തുപോകേണ്ടി വരികയും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് തടസ്സമാകുകയും ചെയ്യുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ അയ്യര്‍ രണ്ട് മാസം വിശ്രമത്തിലായിരുന്നു. പരുക്കുമാറി ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഇത്. ഞായറാഴ്ച നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ശ്രേയസ്. സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കുന്ന ടീമിനെ നയിക്കുന്നത് യുവതാരം ശുഭ്മന്‍ ഗില്ലാണ്.
പരുക്കുമാറി ക്രിക്കറ്റില്‍ സജീവമാകുന്നതിന്റെ ഭാഗമായി വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി ശ്രേയസ് കളിക്കാനിറങ്ങിയിരുന്നു. ഹിമാചല്‍ പ്രദേശിനെതിരെ നാലാം നമ്പരില്‍ ബാറ്റു ചെയ്യാനിറങ്ങിയ താരം 53 പന്തില്‍ 82 റണ്‍സുമായി തിളങ്ങിയിരുന്നു.
സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ അയ്യര്‍ രണ്ട് മാസം വിശ്രമത്തിലായിരുന്നു. പരുക്കുമാറി ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ശ്രേയസ് നായയുടെ കടിയില്‍നിന്നും രക്ഷപെട്ടത്. ഞായറാഴ്ച നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ശ്രേയസ്. സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കുന്ന ടീമിനെ നയിക്കുന്നത് യുവതാരം ശുഭ്മന്‍ ഗില്ലാണ്.
പരുക്കുമാറി ക്രിക്കറ്റില്‍ സജീവമാകുന്നതിന്റെ ഭാഗമായി വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി ശ്രേയസ് കളിക്കാനിറങ്ങിയിരുന്നു. ഹിമാചല്‍ പ്രദേശിനെതിരെ നാലാം നമ്പരില്‍ ബാറ്റു ചെയ്യാനിറങ്ങിയ താരം 53 പന്തില്‍ 82 റണ്‍സുമായി തിളങ്ങിയിരുന്നു.







