കാസര്‍കോട്: ഉളിയത്തടുക്ക, നാഷണല്‍ നഗറില്‍ യുവാവിനു കുത്തേറ്റു. നാഷണല്‍ നഗറിലെ സബാന മന്‍സിലില്‍ മുഹമ്മദ് സലാല്‍ അക്തറി(21)നാണ് കുത്തേറ്റത്. കുമ്പള, നായ്ക്കാപ്പ് സ്വദേശികളായ അമാന്‍, അനാന്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നാഷണല്‍ നഗറില്‍ വച്ച് തടഞ്ഞു നിര്‍ത്തിയ ശേഷം അമാന്‍ പരാതിക്കാരന്റെ ദേഹമാസകലം കുത്തുകയും അനാന്‍ അടിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കഴുത്തിനു കുത്താനുള്ള ശ്രമത്തിനിടയില്‍ ഒഴിഞ്ഞു മാറിയിരുന്നില്ലെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും കഞ്ചാവ് ചോദിച്ചപ്പോള്‍ നല്‍കാത്ത വിരോധമാണ് കാരണമെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







