കാസര്‍കോട്: കൂഡ്‌ലുവില്‍ യുവതിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീവേര്‍സ് കോളനിയിലെ അനില്‍ ഹൗസില്‍ സതീശന്റെ ഭാര്യ രവീണ (30)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് രവീണയെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഏതോ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നു പറയുന്നു.
പരേതനായ രവി- ആശ ദമ്പതികളുടെ മകളാണ് രവീണ. പായിച്ചാല്‍, ചൈതന്യ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ യാഷ് ഏകമകനാണ്. സഹോദരങ്ങള്‍: ഋത്വിക് റോഷന്‍, അജ്ഞന.







