കുമ്പള, നാരായണ മംഗലത്തെ വരലക്ഷ്മി അന്തരിച്ചു

കാസര്‍കോട്: കുമ്പള, നാരായണ മംഗലത്തെ പരേതനായ റിട്ട. എഞ്ചിനീയര്‍ സുബ്രഹ്‌മണ്യന്റെ ഭാര്യ വരലക്ഷ്മി (90) അന്തരിച്ചു. മക്കള്‍: കൃഷ്ണമൂര്‍ത്തി, മോഹന, വിദ്യപ്രകാശ്(മെഡിക്കല്‍ ഷോപ്പ് ഉടമകള്‍), ഉഷ, ശൈല, രാജശ്രീ, ജയശ്രീ, രത്‌നശ്രീ. മരുമക്കള്‍: ഗായത്രി, ശോഭ, കെ വി കൃഷ്ണന്‍, പി ആര്‍ ശ്രീനിവാസന്‍, ജെ കെ രാമചന്ദ്രന്‍, കെ എസ് രാജശേഖര്‍, പരേതരായ രവിശങ്കര്‍, സന്ധ്യ. സഹോദരങ്ങള്‍: കെ എല്‍ കൃഷ്ണയ്യര്‍, കെ എല്‍ രാമയ്യ, സുകന്യ.

ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുമ്പള, ഇച്ചിലങ്കോട് സ്വദേശിയുടെ 34ലക്ഷം രൂപ സ്വാഹ

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ഇച്ചിലങ്കോട് സ്വദേശി സുരേശ ഷെട്ടിയുടെ 34,47,777രൂപ തട്ടിയെടുത്തതായി പരാതി. പണം നഷ്ടപ്പെട്ട 54 കാരന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2025 സെപ്തംബര്‍ രണ്ടുമുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഫേസ് ബുക്ക്, വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി മെസേജ് അയച്ചാണ് പരാതിക്കാരനെ ചതിയില്‍ വീഴ്ത്തിയതെന്നു സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.വിവിധ അക്കൗണ്ടുകളിലേയ്ക്ക് പലതവണകളായാണ് പണം അയപ്പിച്ചതെന്നു കൂട്ടിച്ചേര്‍ത്തു. ലാഭവിഹിതമോ, നിക്ഷേപതുകയോ …

ആലപ്പുഴയിൽ എംഎൽഎയുടെ ഭാര്യക്കും നാലുവയസ്സുകാരനും തെരുവ് നായയുടെ കടിയേറ്റു

ആലപ്പുഴ: തെരുവുനായയുടെ കടിയേറ്റ് എംഎൽഎയുടെ ഭാര്യക്കും നാലുവയസുകാരനും പരിക്ക്. എംഎൽഎ പി പി ചിത്തരഞ്ജന്റെ ഭാര്യക്കാണ് തെരുവുനായയുടെ കടിയേറ്റത്. കനാൽ വാർഡിൽ വച്ചു നാല് വയസുകാരനും തെരുവുനായയുടെ കടിയേറ്റു. വീടിന് മുൻപിൽ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നായ കുട്ടിയെ ആക്രമിച്ചത്.

മത്സ്യബന്ധനത്തിനിടെ പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

മംഗളൂരു: മത്സ്യബന്ധനത്തിനിടെ തോണിൽ നിന്നും പുഴയിൽ വീണ് തൊഴിലാളി മരിച്ചു. കഴിഞ്ഞദിവസം രാത്രി മംഗളൂരു ബന്ദറിൽ ആണ് അപകടം. ഛത്തീസ്ഗഡിലെ ജാസ്പൂർ ജില്ലയിലെ ബർഖാസ് പാലി സ്വദേശി പ്രഹ്ലാദ് ചൗഹാൻ (33) ആണ് മരിച്ചത്. മീൻപിടുത്തം കഴിഞ്ഞതിനു ശേഷം ജെട്ടിയിൽ ബോട്ട് അടുപ്പിക്കുന്നതിനിടയാണ് അബദ്ധത്തിൽ പുഴയിൽ വീണത്. ഒപ്പം ഉണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി അയാളെ പുഴയിൽ നിന്ന് പുറത്തെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പിന്നീട് വെൻലോക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയ ശേഷം …

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിന്റെ പ്രയാണം ഇന്ന് മൊഗ്രാലിൽ നിന്ന് ആരംഭിക്കും

കാസർകോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണ്ണ കപ്പിന്റെ പ്രയാണം ഇന്ന് ആരംഭിക്കും. രാവിലെ എട്ടോടെ മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ നിന്നും ആരംഭിക്കുന്ന സ്വര്‍ണ കപ്പ് എട്ടരയോടെ ചെമ്മനാട് സി ജെ.എച്ച്.എസ്എസിലും ഒന്‍പതിന് ഹോസ്ദുര്‍ഗ് ജി.എച്ച്.എസ് എസില്‍ എത്തും. അവിടെനിന്നും പത്തുമണിയോടെ പയ്യന്നൂര്‍ കരിവെള്ളൂര്‍ എ.വി.എസ്.ജി.വി.എച്ച്.എസ്.എസില്‍ എത്തുന്നതോടെ സ്വര്‍ണകപ്പ് ജില്ലാ അതിര്‍ത്തി കടക്കും. ഓരോ ദിവസവും യാത്ര അവസാനിക്കുന്ന സ്ഥലത്തെ സബ് ട്രഷറിയിൽ ആയിരിക്കും കപ്പ് സൂക്ഷിക്കുക. ആദ്യദിന യാത്ര കോഴിക്കോട് സമാപിക്കും. സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.13ന് …

വിവാഹത്തിന് മുൻപ് വരൻ വിഗ്ഗ് വെച്ച് കഷണ്ടി മറച്ചുവെച്ചു, വിവാഹ ശേഷം വധു സത്യം അറിഞ്ഞു; പിന്നാലെ സ്വകാര്യ ദൃശ്യം കാട്ടി ബ്ലാക്ക് മെയിലിംഗ്, കഞ്ചാവ് കടത്താനും നിർബന്ധിച്ചു, ഭർത്താവിനെതിരെ യുവതി

ന്യൂഡൽഹി: വിവാഹത്തിന് മുൻപ് വിഗ്ഗ് ധരിച്ച് കഷണ്ടി മറച്ചുവെച്ച് വഞ്ചിച്ചതായും, പിന്നീട് പീഡനത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയാക്കിയതായും ആരോപിച്ച് ഗ്രേറ്റർ നോയിഡയിൽ യുവാവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. ഗൗർ സിറ്റി അവന്യൂ-1 ൽ നിന്നുള്ള ലവിക ഗുപ്ത എന്ന യുവതിയാണ് പൊലീസിൽ ഭർത്താവിനും വീട്ടുകാർക്കും എതിരെ പരാതി നൽകിയത്. സ്ത്രീധന പീഡനം, വഞ്ചന, മർദനം, ഭീഷണിപ്പെടുത്തൽ, പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഭർത്താവിനും കുടുംബത്തിലെ നാല് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നല്ല കട്ടിയുള്ള മുടിയുള്ള ഭർത്താവിനെ …