കാസര്‍കോട്ട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു; ഡിവൈഎസ്പി ഓഫീസിലെ പാര്‍ട്ട് ടൈം ജീവനക്കാരനു ഗുരുതര പരിക്ക്

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനു സമീപത്ത് ഉണ്ടായ വാഹനാപകടത്തില്‍ പൊലീസ് വകുപ്പ് ജീവനക്കാരനു ഗുരുതര പരിക്ക്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ പാര്‍ട്ട് ടൈം ജീവനക്കാരന്‍ മുളിയാര്‍, ബാവിക്കരയിലെ ബാബുരാജി(64)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെയാണ് അപകടം. വിദ്യാനഗറിലുള്ള ഓഫീസിലേക്ക് ഡ്യൂട്ടിക്കായി വരികയായിരുന്നു ബാബുരാജ്. ഇദ്ദേഹം ഓടിച്ചിരുന്ന സ്‌കൂട്ടര്‍ പുതിയ ബസ് സ്റ്റാന്റ് പഴയ സര്‍ക്കിളിനു സമീപത്ത് എത്തിയപ്പോള്‍ മംഗ്‌ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിടിച്ചാണ് അപകടം. ലോറിയുടെ മുന്‍ …

ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടക്കൊല, കടയുടമയെ കുത്തി കൊലപ്പെടുത്തി, 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ കൊലപാതകം

ന്യൂഡൽഹി: ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടക്കൊല. പലചരക്ക് കടയുടമയായ മോനി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഏകദേശം 10 മണിയോടെ നാർസിംഗ്ഡി ജില്ലയിൽ മോണി ചക്രവർത്തിയെ മൂർച്ചയേറിയ ആയുധങ്ങൾകൊണ്ട്‌ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്‌. തിങ്കളാഴ്ച ജഷോർ ജില്ലയിൽ ഫാക്ടറി ഉടമയും നരൈൽ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ ആക്ടിങ്‌ എഡിറ്ററുമായിരുന്ന 45 വയസ്സുള്ള റാണ പ്രതാപിനെ ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. കേശബ്പൂർ ഉപജില്ലയിലെ …

ഹൃദയാഘാതം; ശബരിമലയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പൊലീസുകാരൻ മരിച്ചു

പമ്പ: ഹൃദയാഘാതത്തെ തുടർന്ന് ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയൻ കെ കെ ആണ് മരിച്ചത്. ശബരിമലയിൽ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയിൽ ആയിരുന്നു. തിങ്കളാഴ്ച രാത്രി  നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.   സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് ജയനെ പമ്പയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ പമ്പയിലേയ്ക്കുള്ള യാത്രക്കിടെ ചൊവ്വാഴ്ച  പുലർ‌ച്ചെ 12.44 ജയൻ മരിക്കുകയായിരുന്നു.  കോതമംഗലും കുട്ടമ്പുഴ സ്വദേശിയാണ്. രാവിലെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.

പ്രതികളുമായി ജയിലിലേക്ക് പോയ പൊലീസ് ജീപ്പിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചു, പ്രതികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

അടൂർ: പ്രതികളുമായി ജയിലേക്ക് പോയ പൊലീസ് ജീപ്പിന് പിറകിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ചു. പൊലീസുകാരും പ്രതികളും ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്. രാജൻ, സിപിഒമാരായ കെ.ഐ.മുഹമ്മദ് റഷാദ്, എസ്.സുജിത്ത് എന്നിവർക്കും അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോൺ(49), സിജു എബ്രഹാം (39) എന്നിവർക്കും ബസിൽ യാത്ര ചെയ്ത കായംകുളം സ്വദേശിയായ ഷീജ(52) എന്ന സ്ത്രീക്കും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടിന് അടൂർ സെൻട്രൽ ടോളിനു …

പാലത്തിന് ബലക്ഷയം; ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ബീഹാറിലേക്ക് കൊണ്ടുപോകവേ ചെക്ക്പോസ്റ്റില്‍ കുടുങ്ങി, സ്ഥലത്തേക്ക് ഭക്തരുടെ ഒഴുക്ക്

പട്‌ന: തമിഴ്നാട്ടിലെ മഹാബലിപുരത്ത് നിന്ന് ബിഹാറിലെ ക്ഷേത്രത്തിലേക്കു കൊണ്ടുപോകവേ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം വഴിയിൽ കുടുങ്ങി. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ എത്തിയെങ്കിലും പാലം കടക്കാനാവാതെ കുടുങ്ങുകയായിരുന്നു.അപകടാവസ്ഥയിലുള്ള പഴയ പാലത്തിലൂടെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പാലത്തിന് ഭാരം താങ്ങാനുള്ള ശേഷിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എഞ്ചിനിയര്‍മാര്‍ ആശങ്ക പങ്കുവെച്ചതോടെയാണ് യാത്ര വഴിമുട്ടിയത്. എസ്പി അവധേഷ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഉദ്യോഗസ്ഥര്‍ പാലം പരിശോധിച്ചു. പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബാലത്തി ചെക്‌പോസ്റ്റിനടുത്ത് ശിവലിംഗം വഹിച്ചുകൊണ്ടുള്ള വാഹനം നിര്‍ത്തിയിട്ടതോടെ …