ദഫ് മുട്ട് ആചാര്യൻ കെ എം അബ്ദുൽ റഹ്മാൻ അനുസ്മരണം നടത്തി

മൊഗ്രാൽ: ദഫ്മുട്ടിനെ ഇശൽ ഗ്രാമത്തിൽ ജനകീയമാക്കിയ കെഎം അബ്ദുൽ റഹ്മാനെ മൊഗ്രാൽ ദേശീയവേദി അനുസ്മരിച്ചു.

ദഫ് മുട്ട് പരിശീലനത്തിൽ നൂറുകണക്കിന് ശിഷ്യഗണങ്ങളുള്ള കെഎം അബ്ദുറഹ്മാൻ ഇശൽ ഗ്രാമത്തിലെ ദഫിന്റെ ഉസ്താദാണെന്നും അതു തന്നെയാണ് അദ്ദേഹത്തിനുള്ള വലിയ അംഗീകാരമെന്നും യോഗം അനുസ്മരിച്ചു.

ദേശീയവേദി ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. തനിമ മാപ്പിളപ്പാട്ട് വേദികളിൽ കെഎം അബ്ദുറഹ്മാൻ പാടാറുള്ള ഗാനം കാദർ മൊഗ്രാൽ ആലപിച്ചു. ഗൾഫ് പ്രതിനിധി എൽ ടി മനാഫ്,ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,ദേശീയവേദി ഭാരവാഹികളായ വിജയകുമാർ,മുഹമ്മദ് അഷ്റഫ് സാഹിബ്, ടി കെ അൻവർ,എം എം റഹ്മാൻ,എം എ മൂസ, എംജിഎ റഹ്മാൻ, മുഹമ്മദ് സ്മാർട്ട്, മുഹമ്മദ് ,ടി കെ ജാഫർ,റിയാസ് കരീം,മുർഷിദ് മൊഗ്രാൽ,എ എച്ച് ഇബ്രാഹിം,അഷ്റഫ് പെർവാഡ്,അബ്ദുല്ല കുഞ്ഞി നടുപ്പളം,ബി എ ലത്തീഫ് ആദൂർ, വിശ്വനാഥൻ,ടി എ ജലാൽ,എംഎസ് മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page