കാസര്‍കോട്: ബന്തടുക്ക, പള്ളക്കാട്ട് തെങ്ങിന്‍ തോട്ടത്തില്‍ നിന്നു 80,000 രൂപ വില വരുന്ന തേങ്ങകള്‍ മോഷണം പോയതായി പരാതി. കരിവേടകം , എടയച്ചാലിലെ ബാലകൃഷ്ണന്റെ പരാതി പ്രകാരം ബേഡകം പൊലീസ് കേസെടുത്തു.
പരാതിക്കാരന്റെ പിതാവിന്റെ ഉടമസ്ഥതയിലുളള തെങ്ങിന്‍ തോപ്പില്‍ കയറി ഡിസംബര്‍ 28ന് ആണ് മോഷണം നടത്തിയതെന്നു ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







