കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയില്‍

തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും ഉടന്‍ അനുവദിച്ചേക്കുമെന്ന് സൂചന. ഈ വര്‍ഷം പുറത്തിറക്കുന്ന 12 സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനുകളില്‍ ആദ്യ പരിഗണനയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്കായിരിക്കുമെന്ന് കരുതുന്നു. എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നേമം റെയില്‍വേ ടെര്‍മിനല്‍ രണ്ടാം ഘട്ടത്തിനുള്ള അനുമതിക്കും ബിജെപി സംസ്ഥാന ഘടകം സമ്മര്‍ദം ചെലുത്തുന്നുണ്ട്.

വന്ദേഭാരത് സ്ലീപ്പര്‍ തിരുവനന്തപുരം- ചെന്നൈ, തിരുവനന്തപുരം- ബെംഗളൂരു റൂട്ടില്‍ വൈകിട്ട് പുറപ്പെട്ട് പിറ്റേദിവസം പുലര്‍ച്ചെ ലക്ഷ്യസ്ഥാനത്ത് എത്തും. ആകെ 16 കോച്ചുകളാണ് ഇതിലുള്ളത്. 11 തേഡ് എസി, 4 സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളിലായി 823 ബെര്‍ത്തുകളുമുണ്ട്.

എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്കുള്ള അമൃത് ഭാരതില്‍ സ്ലീപ്പര്‍ ക്ലാസും ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചും ഉള്‍പ്പെടുന്നു. പ്രധാനമായും അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള സര്‍വീസ് ആണ് ഇത്. ഇരുവശത്തും എന്‍ജിനുള്ളതിനാല്‍ അതിവേഗതയിലായിരിക്കും ഈ ട്രെയിനും ഓടുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page