കാസര്‍കോട്: സിപിഎം-സിഐടിയു നേതാവായിരുന്ന നുള്ളിപ്പാടി, ചെന്നിക്കരയിലെ ദിനേശ് കൃഷ്ണ ഭവനില്‍ കെ. ഭാസ്‌കരന്‍ (72) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം.
ബേഡകം, കൊളത്തൂര്‍, കാണിയടുക്കത്തെ പരേതരായ കൊറഗന്‍-കുഞ്ഞമ്മാറമ്മ ദമ്പതികളുടെ മകനാണ്. ബീഡി തൊഴിലാളിയായാണ് രാഷ്ട്രീയ രംഗത്തെത്തിയത്. സിപിഎം ഏരിയാ കമ്മിറ്റി അംഗം, ലോക്കല്‍ സെക്രട്ടറി, സിഐടിയു ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ബീഡി തൊഴിലാളി യൂണിയന്‍ താലൂക്ക് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കാഷ്യു വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കാസര്‍കോട് ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡണ്ടായിരുന്നു.
മൃതദേഹം തിങ്കളാഴ്ച രാവിലെ 10.30ന് നുള്ളിപ്പാടിയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലും 11ന് ചെന്നിക്കരയിലും പൊതുദര്‍ശനത്തിനു വച്ച ശേഷം ഉച്ചയ്ക്ക് രണ്ടിന് ചെന്നിക്കര പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
ഭാര്യ: എം.വി ലത. മക്കള്‍: രമ്യ, രേഷ്മ. മരുമക്കള്‍: സത്യന്‍ (ബേഡകം), ബൈജു (അടുത്തില). സഹോദരങ്ങള്‍: വിഎം കൃഷ്ണന്‍ (മാവുങ്കാല്‍), വി.എം ഗോപാലന്‍, വിഎം വെള്ളച്ചി (ചെന്നിക്കര), കല്യാണി (കൊളത്തൂര്‍), കുഞ്ഞിക്കണ്ണന്‍ (കൊളത്തൂര്‍), ശ്രീധരന്‍ (മാവുങ്കാല്‍), രവീന്ദ്രന്‍ പണിക്കര്‍ (കൊളത്തൂര്‍), പരേതരായ കുഞ്ഞിരാമന്‍, നാരായണന്‍.







