തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാന്‍ മുന്നണികള്‍; ലിസ്റ്റില്‍അച്ചു ഉമ്മനും, രമേശ് പിഷാരടിയും, ആസിഫലിയും ഉണ്ണിമുകുന്ദനും?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതിന് തിരക്കിട്ട ചര്‍ച്ച ആരംഭിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയും ഭരണം നിലനിര്‍ത്തുന്നതിന് എല്‍ഡിഎഫ് നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ജനപിന്തുണയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനാണ് സിപിഎം നീക്കമെന്ന് പറയുന്നു. അതേസമയം കഴിഞ്ഞ രണ്ട് നിയമസഭയിലും ഭരണത്തിന് പുറത്ത് നിക്കേണ്ടി വന്ന യുഡിഎഫ് ഇത്തവണ ഭരണം തിരിച്ചുപിടിക്കുന്നതിന് ശക്തമായ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. നിയമസഭയില്‍ ശക്തമായ സാന്നിധ്യമാകുന്നതിന് ബിജെപിയും നീക്കം ആരംഭിച്ചിട്ടുണ്ട്.

ഇതിനുവേണ്ടി മൂന്ന് മുന്നണികളും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാനും നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളുടെ മക്കളേയും സ്‌പോര്‍ട്‌സ് താരങ്ങളേയും സിനിമ പ്രവര്‍ത്തകരേയും മൂന്നുകൂട്ടരും പരിഗണിക്കുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍, വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ എന്നിവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായേക്കുമെന്ന് സംസാരമുണ്ട്.

നടന്മാരായ രമേശ് പിഷാരടിയും ആസിഫ് അലിയും ഉണ്ണി മുകുന്ദനും, വിനു മോഹനും, നടിമാരായ വീണയും, ഗായത്രിയും, കായിക പ്രതിഭകളായ പി.ടി.ഉഷയും ഐ.എം.വിജയനും യു.ഷറഫലിയുമെല്ലാം സ്ഥാനാര്‍ത്ഥികളാകാനുള്ള സാധ്യതയും ഉണ്ടെന്ന് കരുതുന്നു. അരുണ്‍കുമാര്‍ കായംകുളത്ത് മത്സരിക്കുകയാണെങ്കില്‍ മുന്‍മന്ത്രി തച്ചടി പ്രഭാകരന്റെ മകനും ഐഎഎസ് കാരനുമായിരുന്ന ബിജു പ്രഭാകരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്ന് പറയുന്നു. സിവില്‍ സര്‍വീസില്‍നിന്ന് രാജിവച്ച കണ്ണന്‍ ഗോപിനാഥനും കോണ്‍ഗ്രസിലെ സാധ്യതാപട്ടികയിലുണ്ട്.

ഉണ്ണി മുകുന്ദന്‍, ദേവന്‍, മേജര്‍ രവി, കൃഷ്ണകുമാര്‍ എന്നിവരാണ് ബിജെപിയുടെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളതെന്നും പറയുന്നു. സാഹിത്യകാരനായ ബെന്യാമിന്റെ പേരും സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടെന്ന് പറയുന്നു.
വടക്കന്‍ ജില്ലകളില്‍ ബിജെപിക്ക് സാധ്യതയുള്ള മണ്ഡലത്തില്‍ രാജ്യസഭാംഗവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി.ഉഷയെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. വണ്ടൂരില്‍ കോണ്‍ഗ്രസിലെ എ.പി.അനില്‍കുമാറിനെതിരെ ഐ.എം.വിജയനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം നീക്കം. ഏറനാട് എല്‍ഡിഎഫ് സ്വതന്ത്രനായി ഷറഫലിയുടെ പേരും പറഞ്ഞുകേള്‍ക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page