കാസര്‍കോട്: ദുബായിലെ താമസസ്ഥലത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് ആശുപത്രിയില്‍ മരിച്ചു.
ഉപ്പള, ഹിദായത്ത് ബസാറിലെ അബ്ദുല്‍ റഹ്‌മാന്‍- നബീസ ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് റഫീഖ് (27) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ താമസസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ എന്‍ എം സി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു കെ എം സി സി യുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. തഫ്‌സീറ, തസ്‌കീന, തസ്രീന എന്നിവര്‍ മുഹമ്മദ് റഫീഖിന്റെ സഹോദരങ്ങളാണ്.







