കാസര്‍കോട്: വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ സന്തോഷ് (50) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ പണിക്ക് പോയതിനാല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് വീടിന് പുറത്തേയ്ക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട അയല്‍വാസികളാണ് പെണ്‍കുട്ടിക്ക് രക്ഷകരായത്. മാതാപിതാക്കള്‍ വീട്ടില്‍ എത്തിയതിനു ശേഷമാണ് സംഭവം സംബന്ധിച്ച് പൊലീസ് പരാതി നല്‍കിയത്.







