പൂഴികടത്ത്; മാഫിയാ സംഘം രക്ഷപ്പെട്ടാല്‍ കേസും നടപടികളും മണല്‍ കടത്തു ലോറി ഉടമകള്‍ക്കെതിരെ: പൊലീസ്

കുമ്പള: പൂഴികടത്തിനുപയോഗിക്കുന്ന ടിപ്പറുകളുടെ ആര്‍സി ഓണര്‍മാരെ അറസ്റ്റു ചെയ്യുന്നതിനു പൊലീസ് നീക്കമാരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കുമ്പള, മൊഗ്രാല്‍ അണ്ടര്‍പാസുകളില്‍ വച്ചു മണല്‍ കടത്തുകയായിരുന്ന രണ്ടു ടിപ്പറുകള്‍ ജീപ്പ് കുറുകെയിട്ടു പൊലീസ് പിടികൂടിയെങ്കിലും ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ലോറി ഉടമകളെ കേസില്‍ പ്രതി ചേര്‍ക്കാനും അറസ്റ്റ് ചെയ്യാനും എസ്‌ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചിട്ടുള്ളത്. പുഴയില്‍ നിന്നു മണല്‍ തോണികള്‍ പിടിച്ചാലും കടവുകളിലും റോഡുകളില്‍ നിന്നും മണല്‍ ലോറികള്‍ പിടികൂടിയാലും അതുമായി ബന്ധപ്പെട്ടവരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനെതിരെ …

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി; ലീഗിനും നേതാക്കള്‍ക്കും ദുഷ്ടലാക്കെന്ന് ആരോപണം

ആലപ്പുഴ: മുസ്ലിം ലീഗ് മതവിദ്വേഷം പരത്താന്‍ ശ്രമിക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഗുരുതരമായ ആരോപണം ഉന്നയിച്ചത്. മുസ്ലിങ്ങളെ ആകെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു. ലീഗിനും ലീഗ് നേതാക്കള്‍ക്കും ദുഷ്ടലാക്കാണ്. അവര്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പിലാക്കിയോ? ആത്മപരിശോധന നടത്താന്‍ ലീഗിനെ വെല്ലുവിളിക്കുകയാണ്-വെള്ളാപ്പള്ളി പറഞ്ഞു.ഇടതിന്റെ പിന്‍ബലം പിന്നോക്കക്കാരുടെ പിന്തുണയാണ്. അത് സിപിഐ മനസ്സിലാക്കണം.സിപിഐ നിലപാട് മുന്നണിയില്‍ അനൈക്യം എന്ന തോന്നല്‍ ഉണ്ടാക്കി. ശരിയും തെറ്റും …

കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര തുടങ്ങി; മുസ്ലിങ്ങളെ സംഘടിത സമൂഹമാക്കിയത് സമസ്ത: കാന്തപുരം

കാസര്‍കോട്: മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കിയതും സംഘടിത സമൂഹമായി അവരെ മുന്നോട്ട് നയിക്കുകയും ചെയ്തതു സമസ്തയുടെ കര്‍മഫലമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഇതിന്റെ ഫലം മറ്റു സമൂഹങ്ങള്‍ക്ക് കൂടി പലതരത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. കേരളീയ മുസ്ലിം നവോത്ഥാനത്തെിന്റെ ദിശ നിര്‍ണ്ണയിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള മുസ്ലിം ജമാഅത്തിന്റെ കേരളാ യാത്രക്ക് ചെര്‍ക്കളയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു കാന്തപുരം.നേട്ടങ്ങളും പുരോഗതിയും നിലനിര്‍ത്താന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്-അദ്ദേഹം …

കാസര്‍കോട് നഗരത്തിലെ ലോട്ടറി സ്റ്റാളിന് തീപിടിച്ചു; ഫോട്ടോസ്റ്റാറ്റ് കടയിലേക്കും തീ പടര്‍ന്നു

കാസര്‍കോട്: കാസര്‍കോട് പഴയ സ്റ്റാന്‍ഡിലെ താലൂക്ക് ഓഫീസിന് മുന്നിലുള്ള ലോട്ടറി സ്റ്റാളിനും സമീപത്തെ ഫോട്ടോ സ്റ്റാറ്റ് കടയ്ക്കും തീപിടിച്ചു. വ്യാഴാഴ്ച അര്‍ധ രാത്രി 12 ഓടെയാണ് സംഭവം. ലോട്ടറി സ്റ്റാളില്‍ തീപടരുന്നത് കണ്ട നാട്ടുകാര്‍ അന്ഗിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനയെത്തി തീയണച്ചെങ്കിലും ലോട്ടറി സ്റ്റാള്‍ പൂര്‍ണമായും കത്തിയിരുന്നു സമീപത്തെ ലയണ്‍സ് കമ്മ്യൂണിക്കേഷന്‍ എന്ന ഫോട്ടോസ്റ്റാറ്റ് കടയിലെ മെഷീനുകളും ടൈപ്പ് റൈറ്റിങ് മെഷിനും മറ്റ് ഉപകരണങ്ങളും കത്തിയിരുന്നു. കല്ലങ്കൈ സ്വദേശി ഡികെ പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. എങ്ങനെയാണ് …

കുമ്പള ടൗണില്‍ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും ഉരസി; രണ്ടു ബസുകളും പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും ഉരസി. അപകടത്തെ ചൊല്ലി തര്‍ക്കം ഉണ്ടായതോടെ കുമ്പള പൊലീസെത്തി ഇരു ബസുകളെയും കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച രാവിലെ ഒന്‍പതര മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നു മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. കുമ്പള ടൗണില്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റുന്നതിനിടയില്‍ പിന്നില്‍ നിന്നും എത്തിയ കെഎസ്ആര്‍ടിസി ബസ് മറികടക്കുന്നതിനിടയില്‍ സ്വകാര്യ ബസിന്റെ മുന്‍ഭാഗത്ത് ഉരസുകയായിരുന്നുവെന്നു പറയുന്നു. ഇതേ ചൊല്ലി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് പൊലീസെത്തി ബസുകള്‍ കസ്റ്റഡിയിലെടുത്തത്.

16 കാരനായ മകന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി; സഹകരണ ബാങ്ക് തൂപ്പുകാരിയായ മാതാവിനെ സിപിഎം ഭരണസമിതി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയെന്നാരോപിച്ച് സഹകരണ ബാങ്ക് ജീവനക്കാരിയായ മാതാവിനെ സിപിഎം ഭരണസമിതി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. തൊടുപുഴ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ സ്വീപ്പര്‍ നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്. അഞ്ച് വര്‍ഷമായി 5000 രൂപ മാസ ശമ്പളത്തില്‍ ഇടുക്കിയിലെ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറായി ജോലി നോക്കുകയാണ് നിസ. ഭര്‍ത്താവ് മരിച്ച നിസയുടെ ഉപജീവന മാര്‍ഗമായിരുന്നു ഇത്. തൊടുപുഴ നഗരസഭയിലെ 21ാം വാര്‍ഡില്‍ …

പുതുവര്‍ഷത്തലേന്ന് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 125 കോടി രൂപയുടെ മദ്യം, ഒന്നാംസ്ഥാനം ഈ ഔട്ട്‌ലറ്റിന്, ഏറ്റവും കുറവ് കഞ്ഞിക്കുഴി ഔട്ട്‌ലറ്റിന്

തിരുവനന്തപുരം: പുതുവര്‍ഷത്തിന്റെ തലേദിവസം മലയാളികള്‍ കുടിച്ചുതീര്‍ത്തത് 125 കോടി രൂപയുടെ മദ്യം. ബവ്‌റിജസ് കോര്‍പറേഷന് 16.93 കോടി രൂപയുടെ അധിക വില്‍പനയാണ് നടന്നത്. ഔട്ലെറ്റുകളിലും വെയര്‍ ഹൗസുകളിലുമായി ഡിസംബര്‍ 31ന് വിറ്റതിന്റെ കണക്കാണിത്. 2024 ഡിസംബര്‍ 31ന്റെ വില്പന 108.71 കോടിയായിരുന്നു. കടവന്ത്ര ഔട്ലെറ്റ് 1.17 കോടിയുടെ വില്‍പനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം), മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). 4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്‌ലറ്റ് ഏറ്റവും …

ഒരവങ്കര പയോട്ടയിലെ മൈനാസ് അന്തരിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പ് ഒരവങ്കര പയോട്ടയിലെ പരേതനായ പി.എം അഷ്‌റഫിന്റെമകന്‍ മൈനാസ് (38) അന്തരിച്ചു. ഉറക്കത്തില്‍ ഹൃദയഘാതം സംഭവിക്കുകയായിരുന്നു.ഭാര്യ:ഫര്‍സീന, മക്കള്‍: മക്ക്ബൂല്‍, മുഹമ്മദ്. മാതാവ്:ദൈനബി.സഹോദരന്‍: മണ്‍സൂര്‍.

കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ ജയില്‍ ചാട്ടത്തിനു ശ്രമം; ബദിയഡുക്കയിലെ മോഷണക്കേസ് പ്രതി കയ്യോടെ പിടിയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്റു പ്രതി ജയില്‍ ചാടാന്‍ ശ്രമിച്ചു. ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലെ പ്രതിയായ നെല്ലിക്കട്ട, ആമൂസ് നഗറിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ടിഎം അബ്ദുല്‍ സുഹൈല്‍ ആണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. ജയില്‍ സൂപ്രണ്ട് എന്‍ ഗിരീഷ് കുമാറിന്റെ പരാതിയില്‍ റിമാന്റു പ്രതിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.പ്രഭാത കൃത്യങ്ങള്‍ക്കായി സെല്ലില്‍ നിന്നു പുറത്തിറക്കി തിരികെ കയറ്റുന്നതിനിടയില്‍ അടുക്കളയുടെ മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നു ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയില്‍ …

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

പി പി ചെറിയാൻ സാൻ ഫ്രാൻസിസ്കോ: ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ വൻതോതിൽ നിക്ഷേപം നടത്തുന്നു. മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ, മെറ്റ എന്നീ കമ്പനികൾ സംയുക്തമായി ഏകദേശം 67.5 ബില്യൺ ഡോളറിലധികം (ഏകദേശം 5.6 ലക്ഷം കോടി രൂപ) ഇന്ത്യയിലെ ഡാറ്റാ സെന്ററുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി നീക്കിവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതികൾക്കായി മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്, അതേസമയം അടുത്ത …

മലിനജലം ചേര്‍ത്ത പാല്‍ കുടിച്ച് 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കുടുംബത്തിന് നഷ്ടമായത് 10 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ

ഇന്‍ഡോര്‍: മലിനജലം ചേര്‍ത്ത പാല്‍ കുടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വൃത്തിയുടെ നഗരമെന്നറിയപ്പെടുന്ന ഇന്‍ഡോറില്‍ നിന്നാണ് ദു:ഖകരമായ വാര്‍ത്ത പുറത്തുവരുന്നത്. കുടിവെള്ളത്തില്‍ ശുചിമുറി മാലിന്യം കലര്‍ന്നുണ്ടായ രോഗമാണ് അഞ്ചര മാസം പ്രായമുള്ള അവ്യാന്റെ ജീവനെടുത്തത്. പാല്‍ കുടിച്ചതിന് പിന്നാലെ പനിയും വയറിളക്കവും ബാധിച്ചാണ് മരണം. വിവാഹം കഴിഞ്ഞ് 10 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ നഷ്ടമായ ദു:ഖത്തിലാണ് ഭഗീരത്പുരയിലെ സുനില്‍ സാഹു – കിഞ്ചല്‍ ദമ്പതികള്‍. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ അമ്മയ്ക്ക് കഴിയാതിരുന്നതോടെ ഡോക്ടര്‍ കുപ്പിപ്പാല്‍ …

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 9 ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സൗമെന്‍ സെന്നിനെ നിയമിച്ചു. ജനുവരി ഒമ്പതിന് ചുമതലയേല്‍ക്കും. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് ഇദ്ദേഹം. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെന്‍ ചുമതലയേല്‍ക്കുന്നത്. 2027 ജൂലൈ 27 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. കൊല്‍ക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെന്‍ സെന്‍ 1991 ലാണ് അഭിഭാഷകനായത്. 2011 ഏപ്രില്‍ 13 ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഇക്കഴിഞ്ഞ …

വാഷിംഗ്ടണിൽ ഡേകെയർ സ്ഥാപനത്തിന്റെ പേരിൽ വൻ തട്ടിപ്പ് : ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത സ്ഥാപനം നിലവിലില്ലെന്ന് റിപ്പോർട്ട്

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിൽ കുട്ടികൾക്കായുള്ള ഡേകെയർ സെന്ററുകളുടെ പേരിൽ വൻ തട്ടിപ്പ് . സൊമാലിയൻ വംശജർ നടത്തുന്നതെന്ന് അവകാശപ്പെടുന്ന ഒരു ഡേകെയർ സെന്റർ 2025-ൽ മാത്രം 2,10,000 ഡോളർ (ഏകദേശം 1.75 കോടി രൂപ) സർക്കാർ ഫണ്ട് കൈപ്പറ്റിയെങ്കിലും, അങ്ങനെയൊരു സ്ഥാപനം അവിടെ പ്രവർത്തിക്കുന്നില്ലെന്ന് മാധ്യമപ്രവർത്തകർ കണ്ടെത്തി. മാധ്യമപ്രവർത്തകരായ കാം ഹിഗ്ബിയും ജോനാഥൻ ചോയും നടത്തിയ അന്വേഷണത്തിലാണ് ‘ദഗാഷ് ചൈൽഡ് കെയർ’ എന്ന പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനം വ്യാജമാണെന്ന് …

ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം; 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ സംഭവ പരമ്പരയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദത്തിലാക്കി പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ സംഭവത്തില്‍ ചന്തേര പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. തൃക്കരിപ്പൂര്‍, ബീരിച്ചേരിയിലെ റിയാസിനെതിരെയാണ് കേസെടുത്തത്. ഇതോടെ ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവ പരമ്പരയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 16 ആയി. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം.അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളി സി. ഗിരീഷ് (50), ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.കെ സൈനുദ്ദീന്‍ (52), വെള്ളച്ചാലിലെ സുകേഷ് (30), പന്തല്‍ ജീവനക്കാരന്‍ തൃക്കരിപ്പൂരിലെ …

33കാരിയെ ബലാത്സംഗം ചെയ്ത 30കാരനെതിരെ ചന്തേര പൊലീസ് കേസെടുത്തു; അമിതമായി ഉറക്ക ഗുളിക കഴിച്ച പരാതിക്കാരി ആശുപത്രിയില്‍

കാസര്‍കോട്: 33കാരിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ 30കാരനെതിരെ പൊലീസ് കേസെടുത്തു. ഇടയിലക്കാട് സ്വദേശിയായ ഗോകുലി(30)നെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു ബലാത്സംഗം ചെയ്തതെന്നു പറയുന്നു. എന്നാല്‍ പിന്നീട് കയ്യൊഴിഞ്ഞുവത്രെ. ഇതില്‍ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ച യുവതി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവതിയില്‍ നിന്നു മൊഴിയെടുത്ത ശേഷമാണ് ഗോകുലിനെതിരെ കേസെടുത്തത്. അതേ സമയം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവതി അപകടനില തരണം ചെയ്തതായി പൊലീസ് …

ജെസ്മി തോമസ് കൊച്ചുവീട്ടിൽ ഫ്ലോറിഡയിൽ അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച ബ്രാൻഡനിൽ

ഫ്ലോറിഡ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ അംഗം ജെസ്മി തോമസ് കൊച്ചുവീട്ടിൽ (39) അന്തരിച്ചു. നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ അനുശോചിച്ചു. ജെറി തോമസ് ആണ് ഭർത്താവ്. ജെറമി, ജയ്‌ല മക്കൾ . ജയിംസ് – മറിയാമ്മ അക്കത്തറദമ്പതികളുടെ മകളാണ് . സംസ്കാര ശുശ്രൂഷകൾ 5-നു ബ്രാൻഡനിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ഫൊറോന പള്ളിയിൽ

മദ്യലഹരിയിൽ സീരിയൽ നടൻ സിദ്ധാർഥ് ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ചു; അപകടം നടന്നത് ഒരാഴ്ച്ച മുമ്പ്

കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട കാൽനടക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജാണ് ((60) മരിച്ചത്.കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ഡിസംബർ 24 ന് വൈകിട്ടായിരുന്നു അപകടം. രാത്രി എംസി റോഡിൽ നാട്ടകം കോളേജ് കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന നടൻ നാട്ടുകാർക്ക് നേരെയും ആക്രമണത്തിന് ഒരുങ്ങിയിരുന്നു. ചോദ്യം ചെയ്ത നാട്ടുകാരുമായി സിദ്ധാർഥ് തർക്കിക്കുന്ന വിഡിയോ പുറത്ത് …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചന്തേരയിലെ യുവതി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. ചന്തേരയിലെ ചുമട്ടു തൊഴിലാളി എം.വിജേഷിൻ്റെ ഭാര്യ എം.കെ. ദിവ്യ (27) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചന്തേര ഇ. എം.എസ്.ഗ്രന്ഥാലയത്തിൽ മൃതദേഹം പൊതുദർശനത്തിനു വക്കും.10 മണിക്ക് സംസ്കാരം. കുടക് സ്വദേശി കേശവയുടേയും കനകയുടേയും മകളാണ്.ഏക മകൾ ആഷിക.