കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ആശുപത്രിയുടെ ഗ്രൗണ്ട് ഫ്‌ളോറിലാക്കണമെന്നു രക്തദാതാക്കള്‍ ആവശ്യപ്പെട്ടു.
ബ്ലഡ് ബാങ്ക് ആശുപത്രിയുടെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടു രക്തം ദാനം ചെയ്യാനെത്തുന്നവര്‍ പടികള്‍ കയറാന്‍ പ്രയാസപ്പെടുന്നു. ഇതു രക്തദാനത്തിനു തടസ്സമാവുന്നു. അടിയന്തിര ഘട്ടങ്ങളില്‍ രക്തം നല്‍കാനും സ്വീകരിക്കാനും കഴിയാതെ ആളുകള്‍ വിഷമിക്കുകയും ചെയ്യുകയാണെന്നു തൈക്കടപ്പുറം ഗ്രീന്‍ ആര്‍മി ബ്ലഡ് സേവേഴ്‌സ് കൂട്ടായ്മ ചൂണ്ടിക്കാട്ടി. ബ്ലഡ് ബാങ്കിലേക്കു ലിഫ്ട് സംവിധാനം ഏര്‍പ്പെടുക്കണമെന്നു ആവശ്യമുന്നയിച്ചു. അബ്ദുല്ല ഒ.ടി, നൗഷാദ് എന്‍.പി, ജസീര്‍ പ്രസംഗിച്ചു.







