കാസര്‍കോട്: 33കാരിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ 30കാരനെതിരെ പൊലീസ് കേസെടുത്തു. ഇടയിലക്കാട് സ്വദേശിയായ ഗോകുലി(30)നെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു ബലാത്സംഗം ചെയ്തതെന്നു പറയുന്നു. എന്നാല്‍ പിന്നീട് കയ്യൊഴിഞ്ഞുവത്രെ. ഇതില്‍ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ച യുവതി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവതിയില്‍ നിന്നു മൊഴിയെടുത്ത ശേഷമാണ് ഗോകുലിനെതിരെ കേസെടുത്തത്. അതേ സമയം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവതി അപകടനില തരണം ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







