കാസര്‍കോട്: ആവശ്യപ്പെട്ടതിനേക്കാളും അഞ്ചിരട്ടി പണം നല്‍കി എടിഎം മെഷീന്‍! സംഭവം ബാങ്ക് അധികൃതരെ അറിയിച്ച യുവാവിനെ പുതുവര്‍ഷപ്പിറവി നാളില്‍ ആദരിച്ചു. പുത്തിഗെ, കോളാര്‍ സ്വദേശിയും പെയ്ന്റിംഗ് കോണ്‍ട്രാക്ടറുമായ ജെപി മോനു എന്ന ജയറാമിനെയാണ് കേരള ഗ്രാമീണ ബാങ്ക് പെര്‍മുദെ ശാഖയില്‍ വച്ച് ആദരിച്ചത്. പുത്തിഗെ പഞ്ചായത്തംഗം പുഷ്പലത, പൈവളിഗെ പഞ്ചായത്തംഗം ശ്രീനിവാസ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആദരവ്. സംഭവത്തെ കുറിച്ച് മോനു പറയുന്നത് ഇങ്ങനെ: ”ബാങ്ക് അവധി ദിനമായ നാലാമത്തെ ശനിയാഴ്ച ഉച്ചയ്ക്ക് 11.45 മണിക്കാണ് പെര്‍മുദെ ടൗണിലുള്ള ഗ്രാമീണ ബാങ്ക് എടിഎമ്മില്‍ പോയത്. ആവശ്യപ്പെട്ട പണമെടുത്ത് പുറത്തിറങ്ങുന്നതിനിടയില്‍ പ്രായമുള്ള ഒരു സ്ത്രീ പണം പിന്‍വലിക്കാന്‍ എത്തി. അവര്‍ക്കും ആവശ്യപ്പെട്ട പണമാണ് ലഭിച്ചത്. തൊട്ടുപിന്നാലെയെത്തിയ മറ്റൊരു സ്ത്രീ 500 രൂപ എടുത്തുകൊടുക്കാന്‍ പറഞ്ഞു. 500 രൂപയ്ക്ക് പകരം 2500 രൂപ ലഭിച്ചു. ഇതേ തുടര്‍ന്ന് സംശയം തോന്നി എന്റെ അക്കൗണ്ടില്‍ നിന്നു 500 രൂപ ആവശ്യപ്പെട്ടു. വീണ്ടും 2500 രൂപ പുറത്തേക്ക് വന്നു. മെഷീന്‍ തകരാറിലാണെന്ന് കണ്ട് വിവരം ഉടന്‍ ബാങ്ക് അധികൃതരെ അറിയിച്ചു. എ.ടിഎം കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തിയിടാന്‍ നിര്‍ദ്ദേശിച്ച ജീവനക്കാരന്‍ മിനുറ്റുകള്‍ക്കകം എത്തി. ആവശ്യപ്പെട്ടതിനേക്കാളും തുക പുറത്തുവരുന്നുണ്ടെന്നു ഉറപ്പാക്കിയ ശേഷം കൗണ്ടര്‍ പൂട്ടിയാണ് ണ്ട ജീവനക്കാരൻ മടങ്ങിയത്. ” വിവരം ബാങ്കിനെ അറിയിച്ചിരുന്നില്ലെങ്കില്‍ പലര്‍ക്കും കൂടുതല്‍ കിട്ടുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു








A big salute Brother