കാസര്‍കോട്: ഉളിയത്തടുക്ക ഭഗവതീ നഗറില്‍ ഓട് മേഞ്ഞ വീടിന്റെ കിടപ്പുമുറിയ്ക്ക് തീപിടിച്ചു. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെ ചിത്ര കുമാരിയുടെ വീട്ടിലാണ് സംഭവം. തീപടര്‍ന്നതോടെ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേന എത്തി തീയണച്ചു. മുറിയിലെ ഡ്രസ്സ് വച്ചിരുന്ന അലമാര, മേശ, കട്ടില്‍, കിടക്ക, മറ്റ് സാധന സാമഗ്രികള്‍, റൂമിന്റെ സീലിംഗ്, എന്നിവയെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. മറ്റ് ഭാഗങ്ങളില്‍ തീ പടരാതിരുന്നതിനാല്‍ വന്‍ നഷ്ടം ഒഴിവായി. വീട്ടില്‍ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസം. തീപിടിത്തത്തില്‍ അന്‍മ്പതിനായിരം രൂപയുടെ നഷ്ടം വന്നതായി കരുതുന്നു. സേനാഗങ്ങളായ ഇ പ്രസീദ്, ജെ.എ. അഭയ് സെന്‍, ജെ.ബി. ജിജോ, എ രാജേന്ദ്രന്‍ എന്നിവരും തീയണക്കാനെത്തിയിരുന്നു.







