കാസര്‍കോട്: മഹാരാഷ്ട്രയില്‍ നടന്ന പതിനൊന്നാമത് ദേശീയ യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍, ജൂനീയര്‍, സീനീയര്‍ വിഭാഗങ്ങളില്‍ എട്ട് സ്വര്‍ണ്ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 19 മെഡല്‍ നേടികേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. യോങ്ങ് മൂഡോ, കത്താ പൂംസേ വിഭാഗത്തില്‍ ആണ് കുട്ടികള്‍ മല്‍സരിച്ചത്. അനന്തു കൃഷ്ണ ,മാഹിന്‍ റുസിന്‍, മുഹമ്മദ് ഹാഷീര്‍, തനവ് കൃഷ്ണ, ശ്രീഹരി എസ്, അജ്മല്‍, മിഥിന്‍ കൃഷ്ണ, ജെറില്‍ തോമസ്, റോമിയോ എന്നിവരാണ് കേരളത്തിന് വേണ്ടി മെഡല്‍ നേടിയത്. സംസ്ഥാന സെക്രട്ടറിയും കോച്ചുമായ സാക്കു സക്കീര്‍ ഹുസൈന്‍, കേരള ടീം മാനേജര്‍ ഉണ്ണികൃഷ്ണന്‍ ചെമ്മനാട്, അഷ്‌റഫ് ചെമ്മനാട്, ജില്ലാ യോങ്ങ് മൂഡോ അസോസിയേഷന്‍ സെക്രട്ടറി മനോജ് പള്ളിക്കര എന്നിവര്‍ കേരള ടീമിന് നേതൃത്വം നല്‍കി.







