കാസര്‍കോട്: ചെങ്കളയില്‍ പന്തല്‍ പണിക്കെത്തിയ കര്‍ണാടക സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പല്‍ സ്വദേശി ഹോളെ ഗൗഡയുടെ മകന്‍ രുദ്രപ്പ ഗൗഡ(28)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ചെങ്കള പൊടിപ്പളത്തെ താമസ സ്ഥലത്തിന് സമീപത്തെ മരത്തിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഒപ്പം ജോലി ചെയ്യുന്ന പൊടിപ്പളത്തെ സി മുനീറിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ഏതോ മാനസീക വിഷമം കാരണം ആണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ജനറല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.







