കാസര്‍കോട്: കാസര്‍കോട്: ഹോട്ടലിലെ ഗ്രൈന്ററില്‍ നിന്ന് ഷോക്കേറ്റ് പൊറോട്ട മേക്കര്‍ക്ക് ദാരുണാന്ത്യം. അസം സ്വദേശി ദില്‍വര്‍ ഹുസൈന്‍(28) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ ചെറുവത്തൂര്‍ ടൗണിലെ നീലഗിരി ഹോട്ടലിലാണ് അപകടം നടന്നത്. ഗ്രൈന്‍ഡര്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ യുവാവിന് ഷോക്കേറ്റതാണെന്ന് പ്രാഥമികമായി സംശയിക്കുന്നു. ഷേക്കേറ്റ് വീണ ഹുസൈനെ ഹോട്ടലിലെ മറ്റു തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്തേര കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.







