മൊഗ്രാൽ:64-മത് കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആരംഭിച്ചതോടെ പരിപാടിയുടെ വിജയത്തിന് നാട്ടുകാരും സംഘാടകസമിതിയുമായി സംഘം ചേർന്നു. സന്നദ്ധ സംഘടനകളും കൂട്ടായ്മയ്‌ക്കൊപ്പം കൈകോർത്തു.
മൊഗ്രാൽ ദേശീയവേദി 500 കിലോ അരിക്കു 25,000 രൂപയും,30 ട്രോഫികളും നൽകി.ഇതിനു പുറമെ സംഘാടകർക്ക് ചൂട് ഏൽക്കാതിരിക്കാൻ 500-ഓളം തൊപ്പികളും വിതരണം ചെയ്തു.
ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ സംഘാടക സമിതി അംഗം എം മാഹിനെ തൊപ്പികൾ ഏൽപ്പിച്ചു. ദേശീയവേദി ഭാരവാഹികൾ,ഗൾഫ് പ്രതിനിധികൾ, കലോത്സവ സംഘാടക സമിതി അംഗങ്ങൾ,പിടിഎ ഭാരവാഹികൾ സംബന്ധിച്ചു.







