കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മദ്രസാ അദ്ധ്യാപകനായ പ്രതിക്ക് 14 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കിദൂര്‍ ബജപ്പാ കടവ് ഹൗസിലെ എ അബ്ദുള്‍ ഹമീദി(46)നെയാണ് സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഒഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പിഎം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 15 മാസം അധിക തടവിനും വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 12 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. 2023 നവംബര്‍ മാസം ആദ്യം മുതല്‍ പല ദിവസങ്ങളില്‍ മദ്രസ്സ ക്ലാസ്സ് മുറിയില്‍ വെച്ച് ക്ലാസ്സ് എടുക്കുന്നതിനിടെ അദ്ധ്യാപകനായ പ്രതി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. കുമ്പള പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വികെ അനീഷ് ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.







