കന്നഡ- തമിഴ് നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ; വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നു എന്ന് കുറിപ്പ്

ബം​ഗളൂരു: കന്നഡ- തമിഴ് സീരിയൽ നടി സിഎം നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്കു താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നു ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നന്ദിനിയെ ഫോണിൽ കിട്ടാതായപ്പോൾ സുഹൃത്തുക്കൾ താമസസ്ഥലത്തെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇവർ വാതിൽ തുറന്ന് നോക്കിയപ്പോൾ ജനാലക്കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു നന്ദിനി. മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് പറയുന്നു.
അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താത്പര്യമുണ്ടായിരുന്നത്. എന്നാൽ വീട്ടുകാർ സർക്കാർ ജോലി നേടാനും വിവാഹിതയാകാനും നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവീസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു. അഭിനയം പൂർണ്ണമായും ഒഴിവാക്കി ജോലിയിൽ ചേരാനും വിവാഹിതയാകാനും കുടുംബം ഇവരെ നിർബന്ധിച്ചിരുന്നു. എന്നാൽ വീട്ടുകാരുടെ താൽപര്യത്തിന് നടി എതിരായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page