കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടു. മൂന്നാം വാര്‍ഡിലാണ് വിനീഷ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ശുചിമുറിയുടെ ചുമര്‍ തുരന്നാണ് രക്ഷപ്പെട്ടത്. പിന്നീട് ചുറ്റുമതിലും ചാടിക്കടക്കുകയായിരുന്നു. വിനീഷിനെ കണ്ടെത്തുന്നതിനു പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണയിലെ ദൃശ്യ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന വിനീഷ് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്.







