കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചി ഇളമക്കരയിലെ വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം 89-ാം പിറന്നാള്‍ മോഹന്‍ലാലും ബന്ധക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷിച്ചിരുന്നു. ഭര്‍ത്താവ് വിശ്വനാഥന്‍ നായരും മകന്‍ പ്യാരിലാലും മരിച്ച ശേഷം ശാന്തകുമാരിയമ്മ മോഹന്‍ലാലിനൊപ്പം കൊച്ചിയിലാണ് കഴിഞ്ഞിരുന്നത്. വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന മോഹന്‍ലാലിന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് പേര് നല്‍കിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേര്‍ത്താണ്. മോഹന്‍ലാല്‍ വീട്ടിലെത്തിയിട്ടുണ്ട്. വിയോഗ വിവരമറിഞ്ഞ് നടന്‍ മമ്മൂട്ടിയടക്കമുള്ള പ്രമുഖര്‍ വീട്ടിലെത്തി.സംസ്‌കാരം നാളെ നടക്കും.







