മംഗളൂരു: പരീക്ഷ നടക്കാനിരിക്കെ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നത് കണ്ട് പഠിക്കാൻ മാതാവ് ഉപദേശിച്ചതിൽ മനംനൊന്ത് 17കാരി ജീവനൊടുക്കി. ഉഡുപ്പി ഹിരേബെട്ടു ബാൽക്കാട്ടു സ്വദേശിനി സമൻവിയാണ് മരിച്ചത്. രണ്ടാം വർഷ പി.യു വിദ്യാർത്ഥിനിയാണ്. സമൻവിരണ്ടാം പി.യു.സി. വിദ്യാഭ്യാസം പൂർത്തിയാക്കി വരികയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം പഠിക്കുന്നതിനു പകരം മൊബൈൽ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു പെൺകുട്ടി. ഇതു കണ്ട മാതാവ് മൊബൈൽ മാറ്റിവെച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മകളോട് ഉപദേശിച്ചിരുന്നു. അത് കേട്ട് കിടപ്പുമുറിയിൽ പോയ പെൺകുട്ടി സീലിംഗ് ഫാനിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശബ്ദം കേട്ട അകത്ത് എത്തിയ വീട്ടുകാർ ഉടൻ സമൻവിയെ മണിപ്പാൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ മരിച്ചു.മണിപ്പാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







