കാസര്‍കോട്: ദേവസ്ഥാന പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ കോഴി അങ്കം നടത്തുകയായിരുന്ന മൂന്നു പേര്‍ അറസ്റ്റില്‍. പാവൂര്‍, മൂടിമാര്‍ മലരായ ദേവസ്ഥാനത്തിനു സമീപത്ത് ഞായറാഴ്ച വൈകുന്നേരം മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കോഴിക്കെട്ട് സംഘം അറസ്റ്റിലായത്. നെട്ടിലപ്പദവ്, കെദുമ്പാടിയിലെ രോഹിത് രാജ് (30), ബണ്ട്വാള്‍, മുടിപ്പുവിലെ നിധീഷ് (29), പാത്തൂര്‍, സാവന്നൂരിലെ ദേവദാസ് (43) എന്നിവരാണ് അറസ്റ്റിലായതെന്നു മഞ്ചേശ്വരം പൊലീസ് അറിയിച്ചു. കോഴിക്കെട്ട് സ്ഥലത്തു നിന്നു 89,510 രൂപയും രണ്ട് അങ്കക്കോഴികളെയും പിടികൂടിയതായി കൂട്ടിച്ചേര്‍ത്തു.







