കാസര്‍കോട്: ബദിയഡുക്ക അപ്പര്‍ബസാറിനു സമീപത്തെ കുറ്റിക്കാട്ടിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 34800 രൂപയുമായി 3പേര്‍ അറസ്റ്റില്‍.
ബദിയഡുക്കയിലെ ശശികുമാര്‍ (40), കിരണ്‍ കുമാര്‍(45), വിദ്യാഗിരിയിലെ ശരത് രാജ്(25) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഒരു സ്വകാര്യ ആശുപത്രിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തിയത്.







