ബദിയഡുക്കയില്‍ കുറ്റിക്കാട്ടിനു സമീപം പാതിരാ ചൂതാട്ടം; 34,800രൂപയുമായി 3പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബദിയഡുക്ക അപ്പര്‍ബസാറിനു സമീപത്തെ കുറ്റിക്കാട്ടിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 34800 രൂപയുമായി 3പേര്‍ അറസ്റ്റില്‍.ബദിയഡുക്കയിലെ ശശികുമാര്‍ (40), കിരണ്‍ കുമാര്‍(45), വിദ്യാഗിരിയിലെ ശരത് രാജ്(25) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഒരു സ്വകാര്യ ആശുപത്രിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തിയത്.

ദേവസ്ഥാനത്തിനു സമീപത്തെ പറമ്പില്‍ കോഴിക്കെട്ട്; 89,510 രൂപയും കോഴികളുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ദേവസ്ഥാന പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ കോഴി അങ്കം നടത്തുകയായിരുന്ന മൂന്നു പേര്‍ അറസ്റ്റില്‍. പാവൂര്‍, മൂടിമാര്‍ മലരായ ദേവസ്ഥാനത്തിനു സമീപത്ത് ഞായറാഴ്ച വൈകുന്നേരം മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കോഴിക്കെട്ട് സംഘം അറസ്റ്റിലായത്. നെട്ടിലപ്പദവ്, കെദുമ്പാടിയിലെ രോഹിത് രാജ് (30), ബണ്ട്വാള്‍, മുടിപ്പുവിലെ നിധീഷ് (29), പാത്തൂര്‍, സാവന്നൂരിലെ ദേവദാസ് (43) എന്നിവരാണ് അറസ്റ്റിലായതെന്നു മഞ്ചേശ്വരം പൊലീസ് അറിയിച്ചു. കോഴിക്കെട്ട് സ്ഥലത്തു നിന്നു 89,510 രൂപയും രണ്ട് അങ്കക്കോഴികളെയും പിടികൂടിയതായി …

എന്‍മകജെ പഞ്ചായത്ത് ലീഗ് ഭാരവാഹികളുടെ രാജി മണ്ഡലം കമ്മിറ്റി നിരസിച്ചു; വിവാദങ്ങള്‍ വിരാമമില്ലാതെ

കാസര്‍കോട്: എന്‍മകജെ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളുടെ രാജി മണ്ഡലം ലീഗ് കമ്മിറ്റി നിരസിച്ചു.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ വിവാദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനും സംഘടനാ പ്രവര്‍ത്തനം സജീവമാക്കാനും പാര്‍ട്ടി നേതൃത്വം പഞ്ചായത്ത് ഭാരവാഹികളോടും പ്രവര്‍ത്തകരോടും നിര്‍ദ്ദേശിച്ചു.പതിനെട്ടംഗ പഞ്ചായത്ത് ബോഡില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും നാലു വീതം അംഗങ്ങളാണുള്ളത്. ഇതിനെ തുടര്‍ന്നു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിന് ലീഗ് അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ തല്‍സ്ഥാനം വിട്ടു നല്‍കാനാവില്ലെന്നും മുന്‍ കാലങ്ങളിലെപ്പോലെ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. എന്നാല്‍ വൈസ് പ്രസിഡന്റ് …

കുമ്പളയില്‍ വീട്ടിലും കടയിലും കവര്‍ച്ച; ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടന്നത് ഭാര്യയും കുടുംബവും കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

കാസര്‍കോട്: ഒരിടവേളയ്ക്ക് ശേഷം കുമ്പളയില്‍ വീണ്ടും കവര്‍ച്ച. സോണാബസാര്‍ ജ്വല്ലറി ഉടമ പരേതനായ മമ്മിഞ്ഞി ഹാജിയുടെ കുമ്പള ടൗണിലുള്ള വീട്ടില്‍ ഞായറാഴ്ചയാണ് കവര്‍ച്ച നടന്നത്. മമ്മിഞ്ഞി ഹാജിയുടെ ഭാര്യ സൈനബയും മകന്‍ റിസ്വാനും ഭാര്യയും ചെങ്കളയിലെ ബന്ധുവീട്ടില്‍ നടന്ന കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കുടുംബം വീടുപൂട്ടി ഇറങ്ങിയത്. രാത്രി 12മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടു കുത്തിത്തുറന്നനിലയില്‍ കാണപ്പെട്ടത്. മുന്‍വശത്തെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ രണ്ടു അലമാരകള്‍ കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ …

ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു; ഒരു മരണം; രണ്ട് ബോഗികൾ പൂർണമായും കത്തിനശിച്ചു

വിശാഖപട്ടണം: കേരളത്തിലേക്ക് വരികയായിരുന്ന ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. ഒരാൾ മരിച്ചു. രണ്ട് എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു. ബി കോച്ചുകളിൽ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. ചന്ദ്രശേഖര്‍ സുന്ദരം (70) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ട്രെയിൻ അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഷൻ. തീപിടിത്തമുണ്ടായപ്പോൾ ഒരു കോച്ചിൽ 82 യാത്രക്കാരും രണ്ടാമത്തെ …

ഇശലിന്റെ മണ്ണിൽ കൗമാര കലയുടെ വസന്തോത്സവം; റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും

കാസർകോട്: കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് മൊഗ്രാലിൽ ഇന്ന് തിരി തെളിയും. ഈശലിന്റെ മഴ പെയ്തിറങ്ങുന്ന മണ്ണിൽ മൂന്നു പകലുകൾ കൗമാര കലയുടെ വസന്തോത്സവത്തെ വരവേൽക്കും. സ്റ്റേജിന മത്സരങ്ങൾക്ക് ഇന്ന് രാവിലെ തുടക്കമാകും. രാവിലെ 9ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി കലോത്സവം ഉദ്ഘാടനം ചെയ്യും. എ കെ എം അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിക്കും. 31ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു …

വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

ചെന്നൈ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പൊലീസ് പിടിയിലായി. തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. നേരത്തെ വിയ്യൂര്‍ ജയിലിന് സമീപത്തു നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി വിയ്യൂർ ജയിലിൽനിന്ന് ബാലമുരുകനെ തമിഴ്നാട് പൊലീസിന് കൈമാറിയതായിരുന്നു. തിരിച്ച് വിയ്യൂർ ജയിലിൽ എത്തിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിനടുത്തുവെച്ച് ഇയാൾ മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പൊലീസ് വാഹനം നിർത്തിയപ്പോൾ അടുത്തുള്ള മതിൽചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് തമിഴ്‌നാട് പൊലീസ് പറഞ്ഞത്. രക്ഷപ്പെട്ട് ദിവസങ്ങൾക്കകം ഇയാൾ തെങ്കാശിയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. …

പനിയെ തുടർന്ന് ദുബായിൽ മരിച്ച പനയാൽ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കാസർകോട്:: പനിയെത്തുടർന്നു ദുബായിൽ മരിച്ച പനയാൽ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പനയാൽ കോട്ടപ്പാറ സോപാനത്തിലെ നാരായണൻ (56 ) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതുമുതൽ പനയാൽ കോട്ടപ്പാറയിലെ വീട്ടിലും തുടർന്ന് കണിയമ്പാടിയിലെ കുടുംബവീട്ടി ലും പൊതുദർശനത്തിനു വക്കും. ശേഷം 10ന് സംസ്‌കാരം നടക്കും. കണിയമ്പാടിയിലെ പരേതനായ ബോളൻ്റെയും കുംഭയുടെയും മകനാണ്. ഭാര്യ: പി.വി.ദീപ(മാവേലി സ്‌റ്റോർ ജീവന ക്കാരി ഉദുമ). മകൾ: സാവ്‌നി (വിദ്യാർഥി, തച്ചങ്ങാട് ഗവ. ഹൈസ്കൂൾ). സഹോദരങ്ങൾ: ബാലകൃ ഷ്ണൻ, ഗംഗ, …