കാസര്‍കോട്: കടയില്‍ സാധനം വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റിലായി. നീലേശ്വരം തൈക്കടപ്പുറം സ്വദേശി ഇകെ അബ്ദുല്‍ ഖാദറി(62)നെയാണ് പോക്‌സോ പ്രകാരം പൊലീസ് അറസ്റ്റുചെയ്തത്. ക്രിസ്മസ് ദിവസമാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ഉടന്‍ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ വീട്ടിലെത്തി അറസ്റ്റുചെയ്തു. പ്രതിയെ റിമാന്റുചെയ്തു.







