കാസർകോട്: റവന്യൂജില്ലാ കലോൽസവത്തിൻ്റെ ആദ്യ ദിവസമായ തിങ്കളാഴ്ച കാസർകോട് ഉപജില്ല 455 പോയിൻ്റുകളോടെ മുന്നിട്ടു നിൽക്കുന്നു. ഹോസ്ദുർഗ് തൊട്ടു പിന്നാലെയുണ്ട് – 431 പോയിൻ്റ്. ചെറുവത്തൂർ ഉപജില്ലക്കും കുമ്പള ഉപജില്ലക്കും 412 പോയിൻ്റുകൾ വീതമുണ്ട്. ബേക്കൽ – 380, മഞ്ചേശ്വരം – 353 , ചിറ്റാരിക്കാൻ- 300 എന്നിങ്ങനെയാണ് പോയിൻ്റ് നില . ജനറൽ എച്ച്. എസ്. എസ് വിഭാഗത്തിൽ കുമ്പള ഗവ. എച്ച്. എസ്. എസ്. ആണ് മുന്നിൽ – 62 പോയിൻ്റ് ഹൈസ്കൂൾ വിഭാഗത്തിൽ കാഞ്ഞങ്ങാട് ദുർഗ48 പോയിൻ്റോടെ മുന്നിട്ടു നിൽക്കുന്നു. യു.പി. വിഭാഗത്തിൽ ഉദിങ്കർ എടച്ചാക്കൈ എ.യു. പി.എസിന് 20 പോയിൻ്റുണ്ട്. അറബിക് യു.പി. വിഭാഗത്തിൽ കുമ്പള ജി.എസ്. ബി.എസ്. 30 പോയിൻ്റോടെ മുന്നിട്ടു നിൽക്കുന്നു. എച്ച്. എസ് വിഭാഗം അറളിക്കിൽ വരക്കാട് എച്ച്. എസ്. എസിനു 43 പോയിൻറുണ്ട്. സംസ്കൃതം യു.പി. വിഭാഗത്തിൽപനയാൽ എ.യു.പി. 40 പോയിൻ്റോടെ മുന്നിലാണ്. ഹൈസ്കൂൾ വിഭാഗത്തിൽ ദുർഗയാണ് മുന്നിൽ – 38 പോയിൻ്റ്. ചൊവ്വാഴ്ച 13 വേദികളിൽ രാവിലെ 9.30നു മത്സരം തുടരും.







