കാസർകോട്: കാസർകോട് സി.എച്ച് സെൻ്ററിൻ്റെ രണ്ടാമത് സൗജന്യ ഡയാലിസിസ് യൂണിറ്റ് ബാങ്ക് റോഡിൽ മുസലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പതിനാല് മെഷീനുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ യൂണിറ്റ്അരമന ആർക്കേഡിലാണ് പ്രവർത്തിക്കുക.കഴിഞ്ഞ വർഷമാണ് എട്ട് മെഷീനുകൾ ഉൾപ്പെടുന്ന ആദ്യ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.
സി.എച്ച് സെൻ്റർ ചെയർമാൻ അബ്ദുൾ ലത്തീഫ് ഉപ്പളഗേറ്റ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വിച്ച്ഓൺ കർമ്മം നിർവ്വഹിച്ചു . ജനറൽ കൺവീനർ മാഹിൻ കേളോട്ട്, ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സംസ്ഥാന ട്രഷറർ സി.ടി അഹ്‌മദലി, ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ അബ്‌ദുൾ റഹ്‌മാൻ,എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, പി. എം മുനീർ ഹാജി,യഹിയ തളങ്കര,അബ്ദുൾ കരീം,എം.പി ഷാഫി ഹാജി,അഷ്‌റഫ് എടനീർ,അൻവർ ചേരങ്കൈ,ജലീൽ കോയ,ഹനീഫ അരമന,ടി എ മൂസ,അബ്ദുല്ലക്കുത്തി ചെർക്കള,ഹാരിസ് ചൂരി,ബഷീർ വെള്ളിക്കോത്ത്,അസീസ് മരിക്കെ,കല്ലട്ര അബ്‌ദുൾ ഖാദർ,കെ.ബി മുഹമ്മദ് കുഞ്ഞി,സാഹിന സലിം,ഹംസ തൊട്ടി,ഹുസൈനാർ ഹാജി എടച്ചാക്കൈ,ഹനീഫ ചെർക്കള,ഖാളി മുഹമ്മദ്,സലാം കന്യപ്പാടി,നവാസ് അണങ്കൂർ,ഹനീഫ ടി .ആർ,അറഫാത്ത് ഷെംനാട്,മുഹമ്മദ് ഹാജി മദീന,അസീസ് കളത്തൂർ,സഹീർ ആസിഫ്,മുംതാസ് സമീറ,കെ.എം ഹനീഫ,കെ.എ അബ്‌ദുല്ലക്കുഞ്ഞി,വി.പി അബ്‌ദുൾ ഖാദർ,റഹ്‌മാൻ ഗോൾഡൻ,മുത്തലിബ് പാറക്കെട്ട്.ഹനീഫ് ഹുദവി,ഇബ്രാഹിം ഖലീൽ ഹുദവി,പി.ബി ഷഫീഖ്,പി.ബി സലാം,അമീർ അജ്ഫാൻ ,ഇർഫാന ,ഹനീഫ കട്ടക്കാൽ പ്രസംഗിച്ചു.







