മൊഗ്രാല്‍: മൊഗ്രാലില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ പ്ലസ് ടു വിഭാഗം ഉറുദു പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി സുല്‍ത്താന തസ്‌നീന്‍. ബേക്കല്‍ ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. രണ്ടാം തവണയാണ് തസ്‌നീന്‍ സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്നത്. ‘സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം’ എന്ന വിഷയത്തിലാണ് പ്രസംഗ മല്‍സരം നടന്നത്. പരിശീലകരില്ലാതെ സ്വയം പഠിച്ചാണ് വേദിയില്‍ തസ്‌നി പ്രസംഗം നടത്തിയത്. മലാംകുന്നിലെ മുഹമ്മദ് ഇമ്രാന്‍ ഷെരിഫിന്റെയും നസീമയുടെയും മകളായ തസ്‌നി ഹിന്ദി പദ്യം ചൊല്ലല്‍ മല്‍സരത്തിലും ഇക്കുറി പങ്കെടുക്കുന്നുണ്ട്. മാതാപിതാക്കളും സ്‌കൂളിലെ അധ്യാപകരും തസ്‌നിക്ക് എല്ലാ പിന്തുണയുമായുണ്ട്.







