കാസര്‍കോട്: പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ പുല്ലൂര്‍ പെരിയയില്‍ എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. കല്യോട്ട് വാര്‍ഡില്‍ കോണ്‍ഗ്രസിലെ എംകെ ബാബുരാജ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ട് സ്ഥാനം രാവിലെ നടന്ന നറുക്കെടുപ്പില്‍ സിപിഎമ്മിന് ലഭിച്ചിരുന്നു.
19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒന്‍പതു വാര്‍ഡ് വീതവും ബിജെപിക്കു ഒരു വാര്‍ഡുമാണ് ഉള്ളത്.
തിങ്കളാഴ്ച രാവിലെ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനില തുല്യമായിരുന്നു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലാണ് സിപിഎമ്മിലെ സികെ സബിത പ്രസിഡണ്ടായത്. ഉച്ച കഴിഞ്ഞ് നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു 9 വോട്ടു ലഭിച്ചതോടെയാണ് ബാബുരാജ് വൈസ് പ്രസിഡണ്ടായത്. എല്‍ഡിഎഫിലെ തട്ടുമ്മല്‍ വാര്‍ഡ് അംഗം നളിനിയുടെ വോട്ടാണ് അസാധുവായത്.







