കുമ്പള: കൗമാര കലകള്‍ക്ക് അനന്ത വിഹായസിലേക്ക് പറന്നുയരാന്‍ മൊഗ്രാല്‍ വഴിയൊരുക്കി. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവം തിങ്കളാഴ്ച മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അരങ്ങേറും. 31ന് അവസാനിക്കുന്ന കലോത്സവത്തിന്റെ വിജയത്തിന് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എസ്എസ്എല്‍സി ബാച്ചുകള്‍ സംഘാടക സമിതിയുമായി സംഘം ചേര്‍ന്നുകൊണ്ടിരിക്കുന്നു. 1995-96എസ്എസ്എല്‍സി ബാച്ച് കലോത്സവ ഫണ്ടിലേക്ക് 15,000 രൂപ സംഭാവന ചെയ്തു. എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ യു എം ഫസലു റഹ്‌മാന്‍, റഫീഖ് ഖത്തര്‍, സിദ്ധീ കെഎം, അന്‍വര്‍ ബി കെ എന്നിവര്‍ തുക ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പി എ ആസിഫ്, സംഘാടക സമിതി അംഗം മാഹിന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് കൈമാറി.
1982-83 പ്രഥമ എസ്എസ്എല്‍സി ബാച്ച് കലോത്സവ ഒരുക്കത്തിന് 20,000 രൂപ നേരത്തെ സംഭാവന ചെയ്തിരുന്നു. 82-83 ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്ന പി.എ ആസിഫ്, അബൂബക്കര്‍, മുഹമ്മദ്, എംഎ മൂസ, റഹ്‌മാന്‍ മിലാദ് എന്നിവര്‍ ചേര്‍ന്നാണ് സംഘാടക സമിതിക്ക് സഹായ ധനം കൈമാറിയത്.
കലോത്സവം ചരിത്ര വിജയമാക്കുന്നതിനു നാടും ജനങ്ങളും ഒരേ താളവും ഒരു ചലനവുമായി മാറിക്കഴിഞ്ഞു. ഇശലിന്റെ നാട്ടില്‍ ഇശലുകള്‍ ഒഴുകുന്നതും ഈ ണങ്ങള്‍ ഇളകിയാടുന്നതും കാണാന്‍ നാട്ടുകാര്‍ കൊതിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി തിരുവരങ്ങില്‍ ഭദ്ര ദീപം തെളിക്കും. എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, സി എച്ച്. കുഞ്ഞമ്പു, എം രാജാഗോപാലന്‍, ജില്ലാ പ്രസിഡണ്ട് സാബു എബ്രഹാം, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍, രാഷ്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാ മാമാങ്കം.







