കാസര്‍കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട്ട് മെഗാ മ്യൂസിക്കല്‍ ഇവന്റ്. കാസര്‍കോട് ആര്‍ട്ട് ഫോറം, അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍, കല കാസര്‍കോട് എന്നി വയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.ഇതിന്റെ പോസ്റ്റര്‍ പ്രകാശനം എം പി ഷാഫി പ്രകാശനം ചെയ്തു.
31 ന് രാത്രി കാസര്‍കോട് സന്ധ്യാരാഗത്തിലാണ് പരിപാടി. ഗാനമേള, ഡി.ജെ, ഫയര്‍ ഡാന്‍സ്, സോളോ,വയലിന്‍,നാടന്‍ പാട്ട് എന്നിവ ഉണ്ടാവും.
പോസ്റ്റ പ്രകാശനത്തിൽ അബ്ബാസ് ബീഗം, കെ.എം.ഹനീഫ്, ബഹ്‌റൈന്‍ കെ.എം.സി.സി ഉപാധ്യക്ഷന്‍ ഷാഫി പാറക്കട്ട, സമീര്‍ ആമസോണിക്‌സ്, ഡോ.സി.ടി മുഹമ്മദ് മുസ്‌തഫ, റഫീഖ് , ഉമ്മര്‍ പാണലം, ഇബ്രാഹിം ബാങ്കോട്, സലാം കുന്നില്‍, നൗഷാദ് ബായിക്കര, നാസിര്‍ ലീന്‍, സിദ്ദീഖ് ഒമാന്‍, അബ്‌ദുല്‍ റഹ്‌മാന്‍ ചൗക്കി, ഷാഫി നെല്ലിക്കുന്ന് പ്രസംഗിച്ചു.







