നീലേശ്വരം: നാളെയും മറ്റന്നാളുമായി മഹാരാഷ്ട്രയിലെ വീരാറില്‍ വെച്ച് നടക്കുന്ന പതിനൊന്നാംമത് നാഷണല്‍ യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ പങ്കെടുക്കും. ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥി മാഹിന്‍ റുസിന്‍ 80 കിലോഗ്രാം വിഭാഗത്തിലും, പരപ്പ മദര്‍ സവീന റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി മുഹമ്മദ് ഹാഷിര്‍ 78 കിലോഗ്രാം വിഭാഗത്തിലും, ചെമ്മനാട് ഗവണ്‍മെന്റ് വെസ്റ്റ് യു പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയായ അനന്തു കൃഷ്ണ 45 കിലോഗ്രാം വിഭാഗത്തിലും മല്‍സരിക്കും. വിവിധ ജില്ലകളില്‍ നിന്ന് 12 പേരാണ് വിവിധ ബോഡി വെയിറ്റ് കാറ്റഗറികളിലായി ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങുന്നത്. മൂന്ന് തവണ കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായിട്ടുണ്ട്.
സാക്കു സക്കീര്‍ ഹുസൈന്‍ ആണ് കേരള യോങ്ങ് മൂഡോ അസോസിയേഷന്‍ സെക്രട്ടറിയായും കോച്ചായും പ്രവര്‍ത്തിക്കുന്നത്. ചെമ്മനാട് സ്വദേശി എന്‍ ഉണ്ണികൃഷ്ണന്‍ കേരള ടീം മാനേജരാണ്. മാഹിന്‍ റുസിന്‍, അനന്തു കൃഷ്ണ, മുഹമ്മദ് ജാഷീര്‍ ഈ മൂന്നു കായിക താരങ്ങളുടെ പരീശീലകന്‍ മനോജ് പള്ളിക്കരയാണ്.
യോങ്ങ് മൂഡോ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി.എം സുരേന്ദ്ര നാഥും സെക്രട്ടറി മനോജ് പള്ളിക്കരയും ട്രഷറര്‍ അഷ്‌റഫ് ചെമ്മനാടുമാണ്.







