കാസര്‍കോട്: വൊര്‍ക്കാടി, ആനക്കല്ലിലെ പരേതനായ പൊടിയ നായികിന്റെ മകന്‍ ഗോപാല നായിക് (47) കുഴഞ്ഞു വീണു മരിച്ചു. ധര്‍മ്മ നഗറിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വച്ച് കുഴഞ്ഞു വീണ ഗോപാലയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: സുന്ദരി. ഭാര്യ: മമത. മക്കള്‍: രക്ഷിത്, യക്ഷിത്. സഹോദരങ്ങള്‍: നാരായണ നായിക്, കൃഷ്ണനായിക്, കമല, ലളിത.







