കാസര്‍കോട്: കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദേവസ്ഥാന കളിയാട്ട മഹോത്സവത്തിനു ഇന്നു (ശനിയാഴ്ച)വൈകിട്ട് തുടക്കമാകും. കളിയാട്ടത്തിനു തുടക്കം കുറിച്ച് ഇരിവല്‍ കേശവ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ ശനിയാഴ്ച രാവിലെ കാവിലും കൊട്ടാരത്തിലും കളരിവീട് പടിപ്പുരയിലും ശുദ്ധികലശം നടന്നു. ഞായറാഴ്ച രാവിലെ കളരി, കൊട്ടാര സന്നിധികളിലെ ആനപ്പന്തല്‍ അലങ്കരിക്കല്‍. വൈകുന്നേരം മൂന്നിന് കാവില്‍ നിന്നു തിരുവായുധങ്ങളും ഭണ്ഡാരവും കൊട്ടാരത്തിലേക്ക് എഴുന്നള്ളിക്കല്‍. രാത്രി ഏഴിന് ഇളയോര്‍ തെയ്യത്തിന്റെ ദര്‍ശനവും കളരി വീട്ടിലേക്കുള്ള പുറപ്പാടും. തിങ്കളാഴ്ച പുലര്‍ച്ചെ ചാമുണ്ഡി തെയ്യം, രാവിലെ എട്ടിന് പഞ്ചുര്‍ളി, സന്ധ്യക്ക് മൂത്തോര്‍ തെയ്യവും കെട്ടിയാടും. തുടര്‍ന്ന് കൊട്ടാരത്തില്‍ ബംബേര്യന്‍, മാണിച്ചി തെയ്യങ്ങള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ചാമുണ്ഡി തെയ്യം, രാവിലെ ഏഴരയ്ക്ക് കുണ്ടങ്കലന്‍, ഒന്‍പതിനു പഞ്ചുര്‍ളി (ഉഗ്രമൂര്‍ത്തി), തെയ്യങ്ങള്‍. രാത്രി 11ന് പാഷാണി മൂര്‍ത്തി തെയ്യം. ബുധനാഴ്ച രാവിലെ ഒന്‍പതിന് രക്തേശ്വരി, ഉച്ചയ്ക്ക് രണ്ടിന് വിഷ്ണുമൂര്‍ത്തി, രാത്രി 12ന് പാഷാണ മൂര്‍ത്തി തെയ്യങ്ങള്‍. ജനുവരി ഒന്നിനു പുലര്‍ച്ചെ നാലിന് നാല്‍വര്‍ ദൈവങ്ങളുടെ വെളിച്ചപ്പാട്. ദര്‍ശനത്തോടെ കരിക്ക് കുളിക്കല്‍ ചടങ്ങിനായി ഇരിയണ്ണിയിലേക്കുള്ള പുറപ്പാട്. ഒന്‍പതിന് രക്തേശ്വരി, ഉച്ചയ്ക്ക് വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍. തുടര്‍ന്ന് പ്രേത മോചനവും പ്രാര്‍ത്ഥന കേള്‍ക്കലും. രണ്ടിനു രാവിലെ ഒന്‍പതിനു കഴകം ഒപ്പിക്കല്‍ ചടങ്ങും വിളക്കിലരിയും. നാല്‍വര്‍ ദൈവങ്ങളുടെ വെളിച്ചപ്പാടിന്റെ ദര്‍ശനത്തോടെ തിരുവായുധങ്ങളുമായി മഹാലിംഗേശ്വര ക്ഷേത്രത്തിലേക്കും കളരി വീട്ടിലേക്കുമുള്ള എഴുന്നള്ളത്ത്. തുടര്‍ന്ന് പുതുക്കൊടി തറവാട്ടുകാര്‍ക്കും ഭണ്ഡാര വീട്ടുകാര്‍ക്കും ഭക്തജനങ്ങള്‍ക്കും പ്രസാദ വിതരണത്തോടെ കളിയാട്ടം സമാപിക്കും.
പത്രസമ്മേളനത്തില്‍ കാനത്തൂര്‍ നാല്‍വര്‍ സ്ഥാനം ഭരണസമിതി ജനറല്‍ സെക്രട്ടറി കെ.പി ബലരാമന്‍ നായര്‍, കെ.പി ബാലചന്ദ്രന്‍ നായര്‍, കെ.പി സോമചന്ദ്രന്‍ നായര്‍, കെ.പി ജയകൃഷ്ണന്‍, ഇ. ഗിരീഷ് കുമാര്‍, വി.വി പ്രഭാകരന്‍, പി. വേണു ഗോപാലന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.







